ലഹരിയോട് നോ പറയാം,,,ദി റിയല്‍ കേരളാ സ്റ്റോറി' വരുന്നു

സി.ഡി. സുനീഷ് 


ചെറുപ്പക്കാര്‍ക്കിടയിലെ അമിത ലഹരി ഉപയോഗം പ്രമേയമാക്കി ഒരുങ്ങുന്ന സിനിമയാണ് 'ദി റിയല്‍ കേരളാ സ്റ്റോറി'. മൊണാര്‍ക്ക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെ.കെ നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ആയി. പുതുമുഖങ്ങളായ സിദ്ധാര്‍ത്ഥ് ബാബു, ഖുശ്ബു എന്നിവര്‍ക്കൊപ്പം സന്തോഷ് കീഴാറ്റൂര്‍, ശ്രീധന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ചിത്രം ജൂണ്‍ 27ന് തിയറ്റര്‍ റിലീസായി എത്തുമെന്ന് സംവിധായകന്‍ അറിയിച്ചു. 'ലഹരിയോട് നോ പറയാം' എന്ന ടാഗ് ലൈനില്‍ പുറത്തിറങ്ങുന്ന ചിത്രം ലഹരിക്കെതിരെ ഉള്ള ബോധവത്കരണമാണ് ലക്ഷ്യം വയ്ക്കുന്നത്. സമൂഹത്തില്‍ നടക്കുന്ന ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ കുടുംബചിത്രത്തിന്റെ കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ബാബു, ഖുശ്ബു, സന്തോഷ് കീഴാറ്റൂര്‍, ശ്രീധന്യ എന്നിവരെ കൂടാതെ പ്രശാന്ത് പുന്നപ്ര, ഡോ. രജിത് കുമാര്‍, ഹാഷിം ഹുസൈന്‍, പ്രസാദ്, ഫാല്‍ഗുനി, ജഗ്രൂതി, സാഗരിക പിള്ള, അനേഹ.എസ്.പിള്ള, പ്രേംകുമാര്‍ മുംബൈ, സജേഷ് നമ്പ്യാര്‍, ദേവി നായര്‍, ജീന പിള്ള, ഗൗരി വി. നമ്പ്യാര്‍, റോവന്‍ സാം തുടങ്ങി മലയാളം, ഹിന്ദി, മറാത്തി ഭാഷകളിലെ അഭിനേതാക്കളും അണിനിരക്കുന്നു.

Author
Citizen Journalist

Goutham prakash

No description...

You May Also Like