ഉരുൾ ദുരന്താഘാതരുടെ ഉയിർപ്പുകൾ
- Posted on July 31, 2025
- News
- By Goutham prakash
- 75 Views

സി.ഡി. സുനീഷ്
ഉരുൾ ഉരുളെടുത്ത വയനാട്ടിലെ,
ഉയിർപ്പിന്റെ
അതേ അതിജീവിതരുടെ അതിജീവന ശ്രമങ്ങൾ പ്രതീക്ഷകളുടെ ആകാശമുയർത്തുന്നു.
ബെയിലി ബാഗ്സിലൂടെ 27 പേരും ബെയിലി കുട നിർമ്മാണത്തിലൂടെ 19 പേരുമാണ് ദുരന്തഭൂമിയിൽ നിന്നും അതിജീവനത്തിന്റെയും ഉപജീവനത്തിന്റെയും പാതയിലേക്കെത്തിയത്. വിദഗ്ധമായ പരിശീലനവും വിപണനസാധ്യതയുമൊരുക്കി കുടുംബശ്രീ മുണ്ടക്കൈയിൽ ഒരുക്കിയ ഏറ്റവും വിപുലമായ സംരംഭങ്ങളാണ് ഇവ. ഈ കുടുംബങ്ങൾക്ക് ഇന്ന് വരുമാനവും ഉപജീവനവും ഉറപ്പാക്കാനാവുന്നു. ഈ സംരംഭങ്ങളുടെ പേര് ‘ബെയിലി’ എന്നതും മുണ്ടക്കൈയുടെ അതിജീവനത്തിന്റെ സന്ദേശം പങ്കുവെക്കുന്നു. ജില്ലാ കളക്ടറേറ്റിലും സർക്കാർ-കുടുംബശ്രീ മേളകളിലും പ്രാദേശിക വിപണിയിലും ശക്തമായ സാന്നിധ്യമാണ് ഇന്ന് ബെയിലി ബ്രാൻഡുകൾ, ഓൺലൈൻ വിപണിയിലും വൈകാതെ ബെയിലി സ്ഥാനം പിടിക്കുന്നു.
ദുരന്ത ബാധിതരായ മുഴുവൻ കുടുംബങ്ങളെയും തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന് ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങൾ മനസ്സിലാക്കി മൈക്രോ പ്ലാൻ തയാറാക്കി, അതിനനുസരിച്ചാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആണ് ഈ പ്രവർത്തനങ്ങൾ നടന്നത്.
സംസ്ഥാന സർക്കാരിനൊപ്പം കു ശ്രദ്ധേയമായ പങ്ക് വഹ ഈ പ്രവർത്
മുണ്ടക്കൈ ദുരന്തമേഖലയിൽ കുടുംബശ്രീ നടപ്പിലാക്കുന്ന മറ്റ് പ്രധാന പദ്ധതികൾ ചുവടെ ചേർക്കുന്നു.
- കുടുംബശ്രീ മുഖാന്തിരം 349 കുടുംബങ്ങൾക്ക് ഉപജീവനത്തിന് വിവിധ മാർഗങ്ങളൊരുക്കി നൽകി.
- 351 പേർ വൈദഗ്ധ്യ നൈപുണ്യ പരിശീലനം നേടുകയും, 238 പേരുടെ പരിശീലനം പുരോഗമിക്കുകയും ചെയ്യുന്നു. ഇതിൽ 21 പേർക്ക് നിലവിൽ തൊഴിൽ നൽകാൻ സാധിച്ചു.
- കുടുംബശ്രീ പ്രത്യാശ പദ്ധതിയിൽ ഉൾപ്പെടുത്തി 89 പേർക്ക് 83 ലക്ഷം രൂപ, സിക്ക് എംഇ പുനരുജ്ജീവന പദ്ധതിയിൽ ഉൾപ്പെടുത്തി 6 പേർക്ക് 6 ലക്ഷം രൂപ എന്നീ ഗ്രാന്റുകൾ അനുവദിച്ചു
- പ്രവാസിഭദ്രത പദ്ധതിയിൽ ഉൾപ്പെടുത്തി 21 പേർക്ക് 28 ലക്ഷം രൂപയും, ആർ കെ ഇ ഡി പി പദ്ധതിയുടെ ഭാഗമായി 27 പേർക്ക് 330000 രൂപയും പലിശരഹിത വായ്പ അനുവദിച്ചു.
- കുടുംബശ്രീ മാർക്കറ്റിംഗ് പദ്ധതിയുടെ ഭാഗമായി 2 പേർക്ക് 3 ലക്ഷം രൂപ കിയോസ്ക് ആരംഭിക്കുന്നതിന് ഗ്രാന്റ് അനുവദിച്ചു.
- 357 കുടുംബങ്ങൾക്ക് ഉപജീവനം പിന്തുണ നൽകുന്നതിനായി CMDRF ൽ നിന്നും ഈ ജൂലൈ 14ന് 3.61 കോടി രൂപ കുടുംബശ്രീക്ക് ലഭിച്ചിട്ടുണ്ട്. പ്രസ്തുത ഫണ്ട് ഉപയോഗിച്ചുള്ള ഇടപെടലുകൾ ഉടൻ പൂർത്തിയാക്കും. 90 കുടുംബങ്ങളുടെ പദ്ധതിയുടെ പ്രാരംഭ നടപടികൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
- ദുരന്ത ബാധിത കുടുംബങ്ങളിൽപെട്ട യുവതികളായ 16 പേരെ തെരെഞ്ഞെടുത്തു കുടുംബശ്രീ കമ്മ്യൂണിറ്റി മെന്റർമാരായി ജില്ലാമിഷനിൽ നിയമിച്ചു.
- 42 അയല്‍കൂട്ടങ്ങള്‍ക്കു 30,000 രൂപ വീതം റിവോള്‍വിംഗ് ഫണ്ട് (RF) ലഭ്യമാക്കി. അട്ടമല, മുണ്ടകൈ, ചൂരല്‍മല വാര്‍ഡിന് 1.5 ലക്ഷം രൂപ വള്‍ണറബിലാറ്റി റിഡക്ഷന്‍ ഫണ്ട് (VRF) ലഭ്യമാക്കി.
- നിലവിലെ 61 അയൽക്കൂട്ടങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തന പരിപാടികൾ നടപ്പിലാക്കി.
- കൃഷി വകുപ്പ് മുഖാന്തിരം 13 പേർക്ക് വിവിധ കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്തു.
- 21 പേർക്ക് മൃഗസംരക്ഷണ പ്രവർത്തനത്തിനുള്ള പിന്തുണയായി പലിശ രഹിത വായ്പയായി 5.8 ലക്ഷം രൂപ കുടുംബശ്രീ നൽകി.
- കുടുംബങ്ങൾക്കാവശ്യമായ കൗൺസിലിംഗ് സപ്പോർട്ട് നിലവിലും കുടുംബശ്രീ സ്നേഹിതാ മുഖാന്തിരം തുടരുന്നുണ്ട്.
- വനിതാ ശിശുക്ഷേമ വകുപ്പ് വഴി 113 പേർക്ക് പോഷകാഹാരവും സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ 858 പേർക്ക് മാസം ആയിരം രൂപയുടെ കൂപ്പണും കുടുംബശ്രീ വഴി നൽകിവരുന്നു.
- ആരോഗ്യവകുപ്പ് മുഖാന്തിരം 1113 പേർക്ക് ആരോഗ്യ സേവന ഇടപെടലുകൾ പുരോഗമിക്കുന്നു.
- വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്ഥാപനവും കൂടി 223 കുട്ടികൾക്ക് വിദ്യാഭ്യാസ പിന്തുണ നൽകുന്നു.
- ദുരന്ത ബാധിതരായ 437 കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്ക് CMDRF ഫണ്ടിൽ ഉൾപ്പെടുത്തി പലിശ ഏറ്റെടുത്തുകൊണ്ടുള്ള പലിശ സബ്സിഡി സ്കീം വായ്പാ പദ്ധതി സർക്കാർ പരിഗണനയിലാണ്. 8.57 കോടി രൂപയുടെ വായ്പ ആവശ്യത്തിന്മേൽ 1.67 കോടി രൂപയുടെ പലിശ സബ്സിഡി ആണ് പ്രതീക്ഷിക്കുന്നത്.
- ദുരന്ത ബാധിതര്‍ക്ക് പുതിയ പലിശ രഹിത വായ്പ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് എസ്.എൽ.ബി.സി-യുമായുള്ള ചർച്ച നടത്തി. തുടർ അനുമതികൾ ലഭ്യമാകുന്നത് അനുസരിച്ച് കുടുംബശ്രീ മുഖേന പദ്ധതി നടപ്പിലാക്കും.