കൊട്ടി കയറി ,,മ്മടെ,,തൃശൂർ പൂരം തുടങ്ങി.
- Posted on May 06, 2025
- News
- By Goutham prakash
- 152 Views
സി.ഡി. സുനീഷ്
പൂരങ്ങളുടെ പൂരം ലോകം കാത്തിരിക്കുന്ന തൃശൂർ പൂരം അതേ,,മ്മടെ, തൃശൂർ പൂരം ദേ തുടങ്ങി.
കൊട്ടി കയറി, വർണ്ണം ഒഴുകി,
തൃശൂർ പൂരം തുടങ്ങി.
തൃശൂരിലേക്കുള്ള എല്ലാ വഴികളും ജനപൂരം കൊണ്ട് നിറഞ്ഞ് ഒഴുകി.
നാളെ പുലർച്ച നടക്കുന്ന വെടിക്കെട്ടും തുടർന്നുള്ള പകൽ പൂരത്തോടെ 36 മണിക്കൂർ നീളുന്ന തൃശൂർ പൂരത്തിന് തിരശ്ശീല വീഴും.
ശക്തൻതമ്പുരാൻ രാജാവ്
തുടക്കം കുറിച്ച തൃശ്ശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്. വടക്കുംന്നാഥനെ സാക്ഷി നിർത്തി തൃശൂർ നഗരത്തിലെ ക്ഷേത്രങ്ങളായ പാറമേക്കാവ് ഭഗവതി ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം എന്നി രണ്ടു ക്ഷേത്രങ്ങൾ ആണ് ഇതിൽ പങ്കെടുക്കുന്നത്. അതോടൊപ്പം കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂർ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോൾ കാർത്ത്യായനി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങൾ അവതരിപ്പിക്കുന്ന ചെറുപൂരവും ചേർന്നതാണ് തൃശൂർ പൂരം .
