കടലോളം കാഴ്ചകൾ; മധുരം നൽകി സ്വീകരിച്ച് മേയർ, മനം നിറഞ്ഞ് അവർ മടങ്ങി
- Posted on January 06, 2025
- News
- By Goutham prakash
- 236 Views
ജീവിതത്തിൽ രോഗം വേദനയായിരുന്നെങ്കിലും പുറത്താകാശത്ത് ബഡ്സ് സ്കൂളിലെ കുട്ടികൾ,
ആദ്യമായി കപ്പൽ കണ്ടതിന്റെയും തൊട്ടതിൻ്റെയും കപ്പലിനുള്ളിലൂടെ നടന്നതിൻ്റെയും കൗതുകത്തിലും ആവേശത്തിലുമാണ് ഫാറൂഖ് കനിവ് സ്കൂളിലെ ശിഹാബും റഹുഫും തൈബും കൂട്ടുകാരും. ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് സീസൺ നാലിന്റെ ഭാഗമായി തുറമുഖത്തെത്തിയ നാവിക, തീരസംരക്ഷണസേനകളുടെ കപ്പൽ കാണാൻ മാതാപിതാക്കൾക്കും ടീച്ചർമാർക്കുമൊപ്പമാണ് അവർ എത്തിയത്. കപ്പൽ നങ്കൂരമിട്ട ബേപ്പൂർ തുറമുഖത്ത് അവരെ സ്വീകരിക്കാൻ ഒരു വിശിഷ്ടാതിഥിയും ഉണ്ടായിരുന്നു. കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്.
രാജ്യത്തിൻ്റെ കടലും തീരവും സംരക്ഷിക്കുന്ന സേനകളുടെ കപ്പൽ കാണാനും കയറാനുമാകുന്നത് നല്ലൊരു അവസരമാണെന്നും എല്ലാവരും എല്ലാം ചുറ്റിനടന്ന് കാണണമെന്നും മേയർ കുട്ടികളോട് പറഞ്ഞു. ശേഷം കേക്ക് മുറിച്ച് അവർക്ക് മധുരം നൽകി.
രാമനാട്ടുകര, ഫറോക്ക് ബഡ്സ് വിദ്യാലയങ്ങളിൽ നിന്നായി 55 വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും വളണ്ടിയർമാരുമാണ് ഞായറാഴ്ച ബേപ്പൂർ തുറമുഖത്ത് ഇന്ത്യൻ നേവിയുടെ ഐ.എൻ.എസ് കബ്രയും കോസ്റ്റ് ഗാര്‍ഡിന്റെ ഐ.സി.ജി.എസ് അനഘും സന്ദർശിക്കാൻ എത്തിയത്.
രാമനാട്ടുകര മുനിസിപ്പാലിറ്റിയുടെയും ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് കോർപ്പറേഷൻ വാർഡ് കൗൺസിലർമാരായ എം ഗിരിജ, കെ രാജീവ്, രാമനാട്ടുകര നഗരസഭ കൗൺസിലർമാരായ പി ആയിഷ ജെഷ്ന, പി അൻവർ സാദിഖ്, ഇസാഫ് ഫൗണ്ടേഷൻ പ്രോഗ്രാം കോർഡിനേറ്റർ കെ സബിൻ, ട്രോമകെയർ സ്റ്റേഷൻ യൂണിറ്റ് ലീഡർ സനൂപ്, ഡിടിപിസി സെക്രട്ടറി ടി നിഖിൽദാസ് തുടങ്ങിയവർ പങ്കെടുത്തു.
സി.ഡി. സുനീഷ്.
