കുട്ടിയുടേയും അമ്മയുടേയും സുരക്ഷിതത്വം ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്
- Posted on June 04, 2025
- News
- By Goutham prakash
- 123 Views
 
                                                    സ്വന്തം ലേഖിക.
തൃശൂരില്‍ ഭര്‍ത്താവും ഉറ്റവരും ഉപേക്ഷിച്ച മേഘ്‌നയുടേയും മകന്റേയും സുരക്ഷിതത്വം വനിത ശിശുവികസന വകുപ്പ് ഉറപ്പാക്കുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മകന് വനിത ശിശു വികസന വകുപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതി പ്രകാരമുള്ള പഠന സഹായം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

 
                                                                     
                                