കൊച്ചിയില്‍ ഡാര്‍ക്ക് വെബ് ഉപയോഗിച്ച് രാസ ലഹരി എത്തിച്ച യുവാവ് പിടിയില്‍.
- Posted on March 04, 2025
- News
- By Goutham prakash
- 181 Views
കൊച്ചിയില്‍ ഡാര്‍ക്ക് വെബ് ഉപയോഗിച്ച് രാസ ലഹരി എത്തിച്ച യുവാവ് പിടിയില്‍.
കോഴിക്കോട് കുതിരവട്ടം സ്വദേശി മിര്‍സാബ് (29) ആണ് പിടിയിലായത്. 20 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ചായിരുന്നു ഇടപാട്. ജര്‍മ്മനിയില്‍ നിന്നാണ് രാസലഹരി എത്തിച്ചത്. പ്രതിയുടെ ലാപ്ടോപ്പും മൊബൈല്‍ ഫോണും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
