ഗ്ലോക്കോമ ബോധവത്ക്കരണ വാക്കത്തോൺ സംഘടിപ്പിച്ച് ട്രിവാൻഡ്രം ഒഫ്താൽമിക് ക്ലബ്ബ്
- Posted on March 11, 2025
- News
- By Goutham prakash
- 168 Views
ലോക ഗ്ലോക്കോമ വാരത്തോടനുബന്ധിച്ച് ട്രിവാൻഡ്രം ഒഫ്താൽമിക് ക്ലബ്ബിന്റെ ( ടി.ഒ.സി) നേതൃത്വത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു. ശങ്കുമുഖം ദേവി പ്രതിമയ്ക്ക് സമീപം ആരംഭിച്ച വാക്കത്തോൺ സാഹിത്യ നിരൂപകൻ പി.കെ രാജശേഖരൻ ഫ്ലാഗ് ഓഫ് ചെയ്തു. അഭിനേതാവ് മധുപാൽ ചടങ്ങിൽ മുഖ്യ അതിഥിയായി.
40 വയസിന് മുകളിലുള്ളവർ നിർബന്ധമായും ഗ്ലോക്കോമ പരിശോധിച്ചിരിക്കണം, പരിശോധനയിലൂടെ മാത്രം തിരിച്ചറിയാൻ കഴിയുന്ന ഗ്ലോക്കോമ ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടു കഴിഞ്ഞാൽ ചികിത്സിച്ചു ഭേദമാക്കുക ശ്രമകരമാണ് തുടങ്ങിയ നിർദ്ദേശങ്ങൾ ബോധവൽക്കരണത്തോടനുബന്ധിച്ച് പങ്കുവച്ചു. ശങ്കുമുഖം “സാഗര കന്യക “ പ്രതിമയ്ക്ക് സമീപം വാക്കത്തോൺ സമാപിച്ചു. പ്രചാരണർദ്ധം സൂംബ, ഫ്ലാഷ് മോബ് എന്നിവ അരങ്ങേറി.
ടി.ഒ.സി സെക്രട്ടറി ഡോ.ആഷാദ് ശിവരാമൻ കേരള സ്റ്റേറ്റ് ഒഫ്താൽമിക് ക്ലബ് സെക്രട്ടറി ബിജു ജോൺ, ടി.ഒ.സി പ്രസിഡന്റ് ഡോ. മിനു മാത്തൻ, കേരള സ്റ്റേറ്റ് ഒഫ്താൽമിക് സൊസൈറ്റി ട്രഷറര്‍ ഡോ. തോമസ് ജോർജ്, ടി.ഒ.സി ട്രഷറര്‍ അശോക് നടരാജ് ,കെ എസ് ഒ എസ് മുൻ പ്രസിഡന്റ് ഡോ. അരൂപ് ചക്രവർത്തി, ഡോ.മീന ചക്രവർത്തി, ഡോ. ദേവിൻ പ്രഭാകർ ഡോ.കവിത ദേവിൻ തുടങ്ങിയവർ സന്നിഹിതരായി.
