നെന്മാറ കൂട്ടകൊല സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി
- Posted on March 04, 2025
- News
- By Goutham prakash
- 191 Views
നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചിറ്റൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത് സാക്ഷികള്‍ കുറുമാറാതിരിക്കാനാണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്. മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി സാക്ഷികള്‍ പറയുന്നു. ആരും കൂറുമാറില്ലെന്നും കേസിനൊപ്പം നില്‍ക്കുമെന്നും കോടതിയില്‍ എത്തിയ സാക്ഷികള്‍ വ്യക്തമാക്കി.
