വനിതാ സംരംഭകത്വ വികസന പരിശീലനം
- Posted on February 02, 2023
- Localnews
- By Goutham Krishna
- 199 Views
കൊച്ചി: സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ-വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണര്ഷിപ് ഡെവലപ്മെന്റ് (KIED), 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 06 മുതൽ 17 വരെ എറണാകുളം കളമശ്ശേരിയിൽ ഉള്ള കീഡ് ക്യാമ്പസ്സിൽ വെച്ചാണു പരിശീലനം. ബിസിനസ്സ് ആശയങ്ങൾ, ബ്രാൻഡിംഗ് & പ്രമോഷൻ സർക്കാർ സ്കീമുകൾ, ബാങ്കുകളിൽ നിന്നുള്ള ബിസിനസ്സ് ലോണുകൾ, എച് ആർ മാനേജ്മെന്റ്, കമ്പനി രജിസ്ട്രേഷൻ, ഇൻഡസ്ട്രിയൽ വിസിറ്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി എസ് റ്റി ഉൾപ്പെടെ 5900/- രൂപയും താമസം ഇല്ലാതെ 2421/- രൂപയുമാണ് പരിശീലനത്തിന്റെ ഫിസ്. താല്പര്യമുള്ളവർ കീഡിൻ്റെ വെബ്സൈറ്റ് ആയ www.kied.info ൽ ഫെബ്രുവരി 05 മുൻപായി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 2550322/7012376994/9605542061