പിഴക്കാൻ പാടില്ലാത്ത അഞ്ച് കോടിയുടെ കസേര.
- Posted on November 25, 2025
- News
- By Goutham prakash
- 51 Views
സി.ഡി. സുനീഷ്.
വിമാനങ്ങളിൽ , ഒരു എജക്ഷൻ സീറ്റ് അല്ലെങ്കിൽ എജക്ടർ സീറ്റ് എന്നത് ഒരു വിമാനത്തിലെ പൈലറ്റിനെയോ മറ്റ് ജീവനക്കാരെയോ (സാധാരണയായി സൈനികർ) അടിയന്തര സാഹചര്യങ്ങളിൽ രക്ഷപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു സംവിധാനമാണ് . മിക്ക ഡിസൈനുകളിലും, ഒരു സ്ഫോടനാത്മക ചാർജ് അല്ലെങ്കിൽ റോക്കറ്റ് മോട്ടോർ ഉപയോഗിച്ച് സീറ്റ് വിമാനത്തിൽ നിന്ന് പുറത്തേക്ക് തള്ളി, പൈലറ്റിനെയും അതിനൊപ്പം കൊണ്ടുപോകുന്നു . എജക്റ്റബിൾ എസ്കേപ്പ് ക്രൂ കാപ്സ്യൂൾ എന്ന ആശയവും പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. വിമാനത്തിൽ നിന്ന് മാറിക്കഴിഞ്ഞാൽ, എജക്ഷൻ സീറ്റ് ഒരു പാരച്യൂട്ടിനെ വിന്യസിക്കുന്നു . ചിലതരം സൈനിക വിമാനങ്ങളിൽ എജക്ഷൻ സീറ്റുകൾ സാധാരണമാണ്.
യുദ്ധവിമാനങ്ങളുടെ ഒരു അവിഭാജ്യ ഘടകമാണ് എജക്ഷൻ സീറ്റ് ( Ejection Seat ) . വിമാനത്തിന് ഒരു തിരുച്ചെടുക്കൽ ( recovery) അസാധ്യമായ രീതിയിൽ യന്ത്രത്തകരാർ പറ്റുമ്പോൾ പെലറ്റിനോ /പൈലറ്റ് മാർക്കോ അതിൽ നിന്ന് രക്ഷപ്പെടാനുള്ള സംവിധാനമാണ് ഇജക്ഷൻ സീറ്റ്. പൈലറ്റ് മാർ ഇരിക്കുന്ന സീറ്റ് തന്നെയാണ് എജക്ഷൻ സീറ്റ്.
വെറും ഒരു ഇരിപ്പിടമല്ല ഈ കസേര. ഒരു സംപൂർണ ലൈഫ് സപ്പോർട്ട് സംവിധാനമാണിത്. വിമാനത്തിന് ഗുരതര പിഴവ് സംഭവിച്ചാൽ പൈലറ്റ് ഒരു ലിവർ ഓപ്പറേറ്റ് ചെയ്തോ ഓട്ടോമാറ്റിക്ക് ആയോ എജക്ഷൻ മെക്കാനിസം പ്രവർത്തിക്കും എന്ന് പറയപ്പെടുന്നു.
പൈലറ്റ് എജക്ഷൻ ട്രിഗർ വലിച്ചാൽ കുറെ കാര്യങ്ങൾ ഒരു നിമിഷാർഥം കൊണ്ട് നടക്കും. കോക്ക് പിറ്റിനെ ആവരണം ചെയ്തിരിക്കുന്ന കവചം ( Cockpit Canopy ) explosive bolt കളുടെ സഹായത്തോടെ പുറത്തേക്ക് തെറിപ്പിക്കുന്നു. സീറ്റിൻ്റെ അടിയിൽ ഘടിപ്പിരിക്കുന്ന സോളിഡ് റോക്കറ്റ് മോട്ടോറുകൾ ഫയർ ചെയ്യും .അതേ സമയം സീറ്റിനോട് ഘടിപ്പിച്ചിരിക്കുന്ന പാരച്ചൂട്ട് കാനിസ്റ്ററും ആക്റ്റിവ് ആകും. റോക്കറ്റ് സീറ്റിനെ ഒരു സുരക്ഷിത അകലത്തിലേക്ക് മാറ്റിയ ശേഷം പാരച്ചൂട്ട് പൂർണ്ണതോതിൽ തുറന്ന് പൈലറ്റ് സുരക്ഷിതനായി നിലത്തിറങ്ങും. ഇതാണ് ഇജക്ഷൻ സീറ്റിൻ്റെ തത്വം.
പറയാൻ എളുപ്പമാണെങ്കിലും അതീവ കൃത്യത ഉണ്ടെങ്കിൽ മാത്രമേ കാര്യങ്ങൾ കൃത്യമായി നടക്കൂ.
ഭൂമിയിൽ മൂന്ന് സ്ഥാപനങ്ങൾ മാത്രമേ ഇജക്ഷൻ സീറ്റുകൾ നിർമ്മിക്കുന്നുള്ളൂ. റഷ്യയിലെ സ്വസ്ദ ( Zvezda ) , ബ്രിട്ടണിലെ മാർട്ടിൻ ബേക്കർ ( Martin Baker ) , US ലെ കോളിൻസ് എയ്റോസ്പേസ് ( Collins Aerospace).
പൊതുവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഇജക്ഷൻ സീറ്റിൻ്റെ വില 2 - 6 കോടി രൂപ ഒക്കെ വരും. യുദ്ധവിമാനങ്ങളിലെ ഒരു പ്രധാന സബ് സിസ്റ്റമാണ് ഇജക്ഷൻ സീറ്റ്. ഒരിക്കലും പിഴക്കാൻ പാടില്ലാത്ത ഒരു സബ് സിസ്റ്റം.
ഇതുവരെ ഇജക്ഷൻ സീറ്റുകൾ ആയിരക്കണക്കിന് വൈമാനികരുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. ശബ്ദ് വേഗതക്ക് മുകളിൽ സ്ട്രാറ്റോസ്ഫിയറിൽ വച്ച് നടന്ന ഇജക്ഷനുകളിലും തറയിൽ ഇടി ച്ചിറങ്ങിയതിന് ശേഷവും കടലിൽ വീണതിന് ശേഷവും ഒക്കെ ഇജക്ഷൻ മെക്കാനിസം പ്രവർത്തിച്ച് വൈമാനികരുടെ ജീവൻ രക്ഷിക്കപ്പെട്ടിട്ടുണ്ട്.
