ഒയിസ്ക കല്പറ്റ ചാപ്റ്റർ നാട്ടിയുഝവം നടത്തി.
- Posted on September 05, 2023
- Localnews
- By Dency Dominic
- 225 Views
സോഷ്യൽ മീഡിയ സ്റ്റാറ്റസിൽ മാത്രമല്ല കൃഷി വേണ്ടതെന്നും മണ്ണിൽ മണ്ണെറിഞ്ഞാണ് കൃഷി വേണ്ടതെന്നും നാട്ടിയുത്സവം ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ലാ പഞ്ചായത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു.
വയലും മണ്ണും ജലവും സംരംക്ഷിക്കണമെന്ന സന്ദേശം ഉയർത്തി കോക്കുഴി രണ്ടേക്കർ വയലിൽ ഒയിസ്ക കൽപ്പറ്റ ചാപ്റ്ററും ഡി. എം. വിംസ് നഴ്സിങ്ങ് കോളേജിന്റെയും സഹകരണത്തോടെ നാട്ടിയുത്സവം നടത്തി. സോഷ്യൽ മീഡിയ സ്റ്റാറ്റസിൽ മാത്രമല്ല കൃഷി വേണ്ടതെന്നും മണ്ണിൽ മണ്ണെറിഞ്ഞാണ് കൃഷി വേണ്ടതെന്നും നാട്ടിയുത്സവം ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ലാ പഞ്ചായ ത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു.
ഒയിസ്ക പ്രസിഡന്റ് അഡ്വ. അബ്ദുൾ റഹിമാൻ കാദിരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ലൗലി അഗസ്റ്റിൻ പദ്ധതി വിശദീകരണം നടത്തി. ഒയിസ്ക സൗത്ത് ഇന്ത്യൻ ചാപ്റ്റർ വൈസ് പ്രസിഡന്റ് പ്രൊ. തോമാസ് തേവര, ഒയിസ്ക വയനാട് പ്രസിഡന്റ് പ്രൊ. തോമസ് പോൾ, ഫാത്തിമ ഹോസ്പിറ്റൽ ഡോക്ടർ വി.ജെ.സെബാസ്റ്റ്യൻ, ഡി.എം. നേഴ്സിങ്ങ് കോളേജ് മേപ്പാടി ഡോക്ടർ വിനീത, ഒയിസ്ക കൽപ്പറ്റ ചാപ്റ്റർ ജോയന്റ് സെക്രട്ടറി ഡോക്ടർ എ.ടി. സുരേഷ്, എന്നിവർ ആശംസകൾ നേർന്നു. ഒയിസ്ക കൽപ്പറ്റ ചാപ്റ്റർ സെക്രട്ടറി രമേശ് മാണിക്യം സ്വാഗതവും, ട്രഷറർ എൽദോ കെ. ഫിലിപ്പ് നന്ദിയും പറഞ്ഞു.