കേരള കാര്‍ഷിക സര്‍വ്വകലാശാല പ്രവര്‍ത്തനങ്ങള്‍ പരിഷ്കരിക്കുന്നതിന് രൂപീകരിച്ച വിദഗ്ദ്ധ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
- Posted on January 16, 2025
- News
- By Goutham prakash
- 172 Views
തിരുവനന്തപുരം: കേരള കാര്‍ഷിക സര്‍വ്വകലാശാലയെ ആധുനീകരിക്കുന്നതിനും മെച്ചപ്പെടുത്തു ന്നതിനുമുള്ള മാര്‍ഗങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ഡോ. ഇ. ബാലഗുരുസ്വാമി കമ്മീഷന്‍ റിപ്പോര്‍ട്ട് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിന് സമര്‍പ്പിച്ചു. ഭരണ നിര്‍വ്വഹണം, ഗവേഷണം, വിജ്ഞാന വ്യാപനം, വിദ്യാഭ്യാസം, ഡിജിറ്റല്‍ ലൈബ്രറി, ധനകാര്യം, വിദ്യര്‍ത്ഥി ക്ഷേമം തുടങ്ങിയവ മേഖലകളില്‍ വിശദമായ പഠനം നടത്തിയാണ് കമ്മീഷന്‍ ശുപാര്‍ശ സമര്‍പ്പിച്ചത്.
സര്‍വ്വകലാശാലയെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുക, നൂതനമായ കോഴ്സുകള്‍ ആരംഭിക്കുക, ഐ.സി.എ. ആര്‍ മോഡല്‍ ആക്ടിന് അനുസൃതമായി കാര്‍ഷിക സര്‍വ്വകലാശാലയുടെ ആക്ടില്‍ ഭേദഗതി വരുത്തുക, രാജ്യത്തുടനീളം ഉള്ള കാര്‍ഷിക മേഖലയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ ഏകോപനം ഫലപ്രദമായി നടത്തുക, അഫിലിയേറ്റഡ് കോളേജുകള്‍ ആരംഭിക്കുക, വരുമാന വര്‍ദ്ധനവിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുക, തുടങ്ങിയ വിഷയങ്ങള്‍ ശുപാര്‍ശകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഡോ. ഇ. ബാലഗുരുസ്വാമി ചെയര്‍മാനായ കമ്മീഷനില്‍ മുന്‍കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ ഡോ. പി രാജേന്ദ്രന്‍, മുന്‍ കേരള കാര്‍ഷിക സര്‍വ്വകലവാശാല ഡയറക്ടര്‍ ഓഫ് എക്സറ്റന്‍ഷന്‍ ഡോ. പി. വി ബാലചന്ദ്രന്‍, കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ബി. അശോക് IAS എന്നിവര്‍ അംഗങ്ങളും മുന്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. കെ അരവിന്ദാക്ഷന്‍, മുന്‍ തമിഴ്നാട് കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെ. രാമസ്വാമി എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായും ഉള്‍പ്പെട്ടിരുന്നു.
റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ വിശദമായി പരിശോധിക്കുന്നതാണെന്ന് കൃഷി മന്ത്രി അറിയിച്ചു.
സി.ഡി. സുനീഷ്
