കേരള സംസ്ഥാന കർഷക അവാർഡുകൾ നിർണ്ണയിക്കാൻ പ്രത്യേക ജൂറി രൂപീകരിക്കും: കൃഷി മന്ത്രി പി. പ്രസാദ്

സംസ്ഥാന തലത്തിൽ മികച്ച കർഷകർക്കും ഉദ്യോഗസ്ഥർക്കും കൃഷി വകുപ്പ് നൽകി വരുന്ന അവാർഡുകളുടെ തിരഞ്ഞെടുക്കൽ പ്രക്രിയ കൂടുതൽ സുതാര്യമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പ്രസ്താവിച്ചു. കുറ്റമറ്റ തരത്തിൽ നടന്നു വരുന്ന കർഷക അവാർഡ് വിധി നിർണ്ണയം മെച്ചപ്പെടുത്തുന്നതിനാണ് വകുപ്പ് ശ്രമിക്കുന്നത് മന്ത്രി പറഞ്ഞു. അതിനായി ജില്ലാതലത്തിൽ അവാർഡ് നിർണ്ണയ സമിതിയും സംസ്ഥാന തലത്തിൽ അവാർഡ് നിർണ്ണയ ജൂറിയും രൂപീകരിച്ചുകൊണ്ടാവും ഇനി മുതൽ അവാർഡ് നിർണ്ണയം നടപ്പിലാക്കുകയെന്നും പൊതുജനങ്ങൾക്ക് മനസിലാക്കാൻ തക്ക വിധം കൃഷി വകുപ്പ് നടപ്പിലാക്കിയ വെളിച്ചം പദ്ധതിയിലൂടെ അവാർഡ് നിർണ്ണയ പ്രക്രിയകൾ പൊതുജനത്തിന് പങ്കാളിയാകുന്നതിനുള്ള അവസരവും ഒരുക്കും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന തല കൃഷി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കർഷകരിൽ നിന്നും ജില്ലാ കൃഷി ഓഫീസറുടെ ശുപാർശയോടെ സമർപ്പിക്കപ്പെടുന്ന അപേക്ഷകളിൽ വിശദമായ സ്ഥലപരിശോധന നടത്തി വിജയികളെ തിരഞ്ഞെടുക്കുന്ന രീതിയാണ് നിലവിൽ ഉള്ളത് മന്ത്രി പറഞ്ഞു. സംസ്ഥാന കർഷക അവാർഡ് നിർണ്ണയത്തിൽ സുതാര്യത ഉറപ്പുവരുത്താൻ കൃഷി വകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ച് തരൂർ എം.എൽ.എ. പി.പി. സുമോദ് ഉന്നയിച്ച ചോദ്യത്തിന് നിയമസഭയിൽ മറുപടി പറയുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Author
Citizen Journalist

Goutham Krishna

No description...

You May Also Like