ലോക പരിസ്ഥിതിദിനം
- Posted on June 05, 2024
- News
- By Arpana S Prasad
- 293 Views
പരിസ്ഥിതിയെ പ്രാണൻ പോലെ കാക്കാതെ
അതിജീവനം സാധ്യമല്ല
മാറി മറിയുന്ന ഒന്നിനും ഉറപ്പില്ലാത്ത, കാലാവസ്ഥ മാറ്റ പ്രതിസന്ധിയിലാണ് നാം ജീവിക്കുന്നത്.
വേനൽ വന്നാൽ വരൾച്ച, ജല ക്ഷാമം, മഴ വന്നാൽ പ്രളയം, ഉരുൾ പൊട്ടൽ എന്നീ പ്രതിസന്ധികളുടെ കനലിലാണ് നാം ജീവിക്കുന്നത്.
ഏത് ദുരന്തവും എപ്പോഴും ഇടി തീ പോലെ വന്നു പതിക്കുന്ന അസാധരണമായ കാലം.
നാം ഓരോർത്തരും സൃഷ്ടിക്കുന്ന പരിസ്ഥിതിയോട് ചെയ്യുന്ന ചെറിയ - വലിയ കാര്യങ്ങളാണ് ഈ കാലാവസ്ഥ പരിസ്ഥിതി പ്രതിസന്ധികൾക്ക് നിദാനമെന്ന്
സൂക്ഷ്മമായി നിരീക്ഷിച്ചാൽ ആർക്കും മനസ്സിലാകും.
പരിസ്ഥിതി ദിന സന്ദേശം ജൂൺ അഞ്ചിന് മാത്രം ചെയ്യുന്ന പതിവ് പരിപാടി മാത്രമായാൽ ദുരിതം മഴ പോലെ പെയ്യും.
ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് പരിസ്ഥിതി ദിന സന്ദേശത്തിൽ ഉദ്ദേശിക്കുന്നത്.
സുസ്ഥിരമായ അതിജീവനം സാധ്യമാകണമെങ്കിൽ പരിസ്ഥിതി ആവാസ വ്യവസ്ഥയെ പ്രാണൻ പോലെ കാക്കുക തന്നെ വേണം.