ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ വിദ്യാർത്ഥികൾക്ക് അവധിക്കാല ശിൽപ്പശാല: മന്ത്രി ഡോ. ആർ ബിന്ദു

  • Posted on March 29, 2023
  • News
  • By Fazna
  • 49 Views

തിരുവനന്തപുരം: വേനലവധിയിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ ക്രിയേറ്റീവ് സമ്മർ സയൻസ് വർക്ക്-ഷോപ്പ് 2023 ഒരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധവും ശാസ്ത്ര സംസ്കാരവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രിൽ, മെയ് മാസങ്ങളിലാണ് വർക്ക്-ഷോപ്പ്.  ഈ അദ്ധ്യയനവർഷം മൂന്ന്, നാല്, അഞ്ച് ക്ളാസ്സുകളിലെ പഠനം പൂർത്തീകരിച്ച കുട്ടികൾക്ക് ജൂനിയർ ബാച്ചിലും, ആറ്, ഏഴ്, എട്ട് ക്ലാസ്സുകളിലെ പഠനം പൂർത്തീകരിച്ചവർക്ക് സീനിയർ ബാച്ചിലുമായി പ്രവേശനം നൽകും. മാർച്ച് 30 (നാളെ) വൈകിട്ട് നാലു വരെ ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കൽ, പ്രവേശന പരീക്ഷ, ക്ലാസ്സുകളുടെ ക്രമീകരണം തുടങ്ങിയവ സംബന്ധിച്ച കൂടുതൽ  വിവരങ്ങൾക്ക്  മ്യൂസിയത്തിന്റെ വെബ് സൈറ്റായ kstmuseum.com സന്ദർശിക്കാം. വിദ്യാർത്ഥികളിലെ ശാസ്ത്ര-ഗവേഷണ അഭിരുചി വളർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി നടപ്പാക്കുന്ന നിരവധി പദ്ധതികളുടെ ഭാഗമായാണ് സമ്മർ സയൻസ് വർക്ക്-ഷോപ്പ് എന്നും മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like