ഇന്ത്യടുഡേ മാഗസീനിന്റെ സർവകലാശാല റാങ്കിങ്ങിൽ ഒന്നാമതായി കുസാറ്റ്
- Posted on September 16, 2025
- News
- By Goutham prakash
- 72 Views

*സ്വന്തം ലേഖിക*
കൊച്ചി: ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളിലൊന്നായ ഇന്ത്യ ടുഡേ മാഗസീനിന്റെ 2025 സർവകലാശാല റാങ്കിങങ്ങിൽ കേരളത്തിലെ സർവകലാശാലകളിൽ ഒന്നാമതായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) . രാജ്യത്തെ 7-)മത്തെ മികച്ച സർക്കാർ സർവകലാശാല (കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഫണ്ട് ചെയുന്ന) സ്ഥാനവും, രാജ്യത്തെ മികച്ച സംസ്ഥാന സർക്കാർ സർവകലാശാലകളിൽ 3-)o സ്ഥാനവും കുസാറ്റ് നേടി.
അടുത്തിടെ പ്രഖ്യാപിച്ച എൻഐആർഎഫിന്റെ 2025 റാങ്കിങ്ങിലും കുസാറ്റ് വലിയ നേട്ടം കൈവെച്ചിരുന്നു. സംസഥാന സർക്കാർ സർവകലാശാലകളിൽ 6-)മതായ കുസാറ്റ് മികച്ച 50 സർവകലാശാലകളുടെ പട്ടികയിൽ ഇടം നേടുകയും ചെയ്തു.