വയോധികയുടെ മരണത്തിൽ പേരമകനെതിരെ കൊലക്കുറ്റം ചുമത്തി.
- Posted on May 23, 2025
- News
- By Goutham prakash
- 110 Views
സി.ഡി. സുനീഷ്.
പയ്യന്നൂരിൽ പേരമകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികയുടെ മരണത്തിൽ പേരമകനെതിരെ കൊലക്കുറ്റം ചുമത്തി. പേര മകൻ റിജുവിനെതിരെയാണ് കേസെടുത്തത്. 88 കാരി കാർത്ത്യായനിയാണ് കഴിഞ്ഞദിവസം ചികിത്സയിലിരിക്കെ മരിച്ചത്. തലയ്ക്കേറ്റ ക്ഷതത്തിലുണ്ടായ ആന്തരിക രക്ത സ്രാവമാണ് മരണ കാരണം എന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
