നിലക്കാത്ത പൊട്ടിചിരികളുമായി, മരണമാസ്.
- Posted on April 22, 2025
- News
- By Goutham prakash
- 163 Views
തീയേറ്ററിനുള്ളിലെ നിലക്കാത്ത പൊട്ടിച്ചിരികള്‍ സമ്മാനിക്കുന്ന 'മരണമാസി'ലെ വീഡിയോ ഗാനം റിലീസ് ചെയ്തു. ബ്യൂട്ടിഫുള്‍ ലോകം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ജെ.കെ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് പ്രണവം ശശി ആണ്. വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് മരണമാസ്. ഡാര്‍ക്ക് കോമഡി ജോണറില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നായകനായി എത്തിയത് ബേസില്‍ ജോസഫാണ്. സിജുവും ശിവപ്രസാദും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രത്തില്‍ ബേസില്‍ ജോസഫിനൊപ്പം സുരേഷ് കൃഷ്ണ, രാജേഷ് മാധവന്‍, സിജു സണ്ണി, പുളിയനം പൗലോസ്, ബാബു ആന്റണി, അനിഷ്മ അനില്‍കുമാര്‍ എന്നിവരും തകര്‍പ്പന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു ഫലിപ്പിച്ചിട്ടുണ്ട്. ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടോവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ് മരണമാസ് നിര്‍മ്മിച്ചത്.
