സംസ്ഥാനതല കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും ഇന്ന്

സ്വന്തം ലേഖകൻ


കർഷക ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (17) രാവിലെ 11ന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കും.  രാവിലെ 8.30-ന്  തൃശ്ശൂർ തേക്കിൻകാട് വിദ്യാർത്ഥി കോർണറിൽ നിന്നും ആരംഭിക്കുന്ന വർണ്ണശബളമായ ഘോഷയാത്രയോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. തുടർന്ന് കേര പദ്ധതി എന്ന വിഷയത്തിൽ കർഷക സെമിനാർ നടക്കും. 


 രാവിലെ 11ന്  കർഷക ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ചടങ്ങിന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു, മേയർ എം. കെ. വർഗീസ്, ജില്ലയിലെ എം.എൽ.എ മാർ, എം.പി മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, കർഷകർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

Author
Citizen Journalist

Goutham prakash

No description...

You May Also Like