ദേവ ഹരിതം പദ്ധതിയുടെ ഭാഗമായി ശബരിമലയിൽ പുതിയ പൂന്തോട്ടങ്ങൾ ഒരുങ്ങുന്നു.
- Posted on February 14, 2025
- News
- By Goutham prakash
- 280 Views
ദേവ ഹരിതം പദ്ധതിയുടെ ഭാഗമായി ശബരിമല സന്നിധാനത്ത് പുതിയ പൂന്തോട്ടങ്ങൾ തയ്യാറാക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം തൈകൾ നട്ടു കൊണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് നിർവഹിച്ചു. ഹൈബ്രിഡ് ഇനത്തിലുള്ള തെറ്റി ,മുല്ല തുടങ്ങിയ പൂച്ചെടികൾ ആണ് സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പൂന്തോട്ടങ്ങളിൽ ഒരുങ്ങുക. 45 ദിവസങ്ങൾ കൊണ്ട് പൂക്കൾ നൽകുന്ന ഹൈബ്രിഡ് ഇനത്തിലുള്ള തൈകളാണ് നടുന്നത്. ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. എ. അജികുമാർ ദേവസ്വം കമ്മീഷണർ സി. വി. പ്രകാശ്, ചീഫ് എൻജിനീയർ രഞ്ജിത് ശേഖർ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവർ പങ്കെടുത്തു
സി.ഡി. സുനീഷ്.
