'കയറ്റം' കയറി ഞ്ജുവാര്യറും കൂട്ടരും
- Posted on October 01, 2021
- Cine-Bytes
- By Deepa Shaji Pulpally
- 554 Views
ഒന്നിച്ച് യാത്ര ചെയ്യേണ്ടി വരുന്ന അപരിചിതരായ രണ്ടാളുകളുടെ കഥയാണ് കയറ്റം പറയുന്നത്
സനൽ കുമാർ ശശിധരന്റെ സംവിധാനത്തിലൊരുങ്ങുന്ന " കയറ്റം " എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടു. മഞ്ജുവാര്യർ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തിൽ ജോസഫ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ, എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഹിമാലയത്തിലും, പരിസരപ്രദേശങ്ങളിലുമായാണ് കയറ്റത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഹിമാലയത്തിലെ മഴയിലും, മഞ്ഞിലും പലപ്പോഴും ട്രക്ക് ചെയ്യേണ്ടി വന്നിരുന്നതിനാൽ ഈ സിനിമയെ കുറിച്ച് സനൽകുമാർ ശശിധരൻ ഫേസ്ബുക്കിൽ കുറിച്ചത് , 'ഷൂട്ടിങ് മാനസികമായി എളുപ്പമായിരുന്നു എങ്കിലും, ശാരീരികമായി ബുദ്ധിമുട്ടിച്ചിരുന്നു' എന്നാണ്.
മഞ്ഞും, മഴയും, മഴവില്ലും ഒരേ സമയം ഷൂട്ട് ചെയ്യാൻ സാധിച്ചു. കൂടാതെ പല അപകടങ്ങളും തരണം ചെയ്താണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. ഷിയ ഗോരുവിലെ നീലത്തടാകം ഷൂട്ട് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നതായും, എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം അതിന് സാധിച്ചില്ല എന്നുമാണ് സനൽകുമാർ ശശിധരൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. 2019 - ആഗസ്റ്റിലാണ് സിനിമയുടെ ഈ സിനിമയുടെ ചിത്രീകരണം നടന്നത്.
ഒന്നിച്ച് യാത്ര ചെയ്യേണ്ടി വരുന്ന അപരിചിതരായ രണ്ടാളുകളുടെ കഥയാണ് കയറ്റം പറയുന്നത്. ഇവർ തമ്മിൽ ആശയവിനിമയം നടത്തുന്നതിന് ഒരു പ്രത്യേക ഭാഷ ആവശ്യമായിരുന്നു അങ്ങനെയാണ് അഹ്ര സംസ പിറവിയെടുക്കുന്നത് എന്നാണ് സനൽ കുമാർ ശശിധരൻ പറയുന്നത്.
അപകടം നിറഞ്ഞ ഹിമാലയൻ മലനിരയിലൂടെയുള്ള ട്രക്കിംഗ് വിഷയമായ ഈ ചിത്രത്തിൽ സുജിത്ത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോണിത് ചന്ദ്രൻ, ആസ്ത ഗുപ്ത, നന്ദു, ഭൂപേന്ദ്ര ഖുറാന, ആഷിത. എന്നിവരും മറ്റ് വേഷമിടുന്നുണ്ട്.
സംവിധാനം കൂടാതെ സ്ക്രിപ്റ്റ് എഡിറ്റിങ്, സൗണ്ട് ഡിസൈൻ തുടങ്ങിയ മേഖലകളും കൈകാര്യം ചെയ്തിരിക്കുന്നത് സനൽ കുമാർ ശശിധരൻ തന്നെയാണ്. കാഴ്ച ക്രിയേറ്റീവ് ക്യൂട്ട് ചേർന്ന് ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ ചന്ദ്രു സെൽവരാജ്, സൗണ്ട് റെക്കോർഡിങ് നിവേദ് മോഹൻദാസ്, കളറിസ്റ്സ്റ്റ് ലിജു പ്രഭാകർ, ചീഫ് അസോസിയേറ്റ് ജിജു ആന്റണി, പോസ്റ്റ് പ്രൊഡക്ഷൻ അസോസിയേറ്റ് ചാന്ദിനി ദേവി, സ്റ്റിൽസ് ഫിറോഷ് കെ. ജയേഷ്, ലൊക്കേഷൻ മാനേജർ സംവിദ് ആനന്ദ്, പ്രൊഡക്ഷൻ ഡിസൈൻ, പബ്ലിസിറ്റി ദിലീപ് ദാസ്, സ്റ്റുഡിയോ രംഗ് റെയ്സ് എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.