വിക്കി കൗശല്‍ ചിത്രം 'സര്‍ദാര്‍ ഉദ്ധം'; ട്രെയിലർ പുറത്തുവിട്ടു
- Posted on September 30, 2021
- Cine-Bytes
- By JAIMOL KURIAKOSE
- 241 Views
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയാണ് ചിത്രം എത്തുന്നത്
വിക്കി കൗശല്‍ നായകനാകുന്ന ചിത്രമാണ് സര്‍ദാര്‍ ഉദ്ധം. ഷൂജിത് സിര്‍കാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സര്‍ദാര്‍ ഉദ്ധം എന്ന ചിത്രത്തിലെ ഫോട്ടോകള്‍ നേരത്തെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലറും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയാണ് ചിത്രം എത്തുന്നത്. 1919ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിള്‍ ഒ ഡ്വിയറെ വെടിവെച്ച് കൊന്ന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ഉദ്ധം സിംഗ്. ഉദ്ധം സിംഗിന്റെ വേഷത്തിലാണ് ചിത്രത്തില്‍ വിക്കി കൗശല്‍ എത്തുന്നത്. സര്‍ദാര്‍ ഉദ്ധം എന്ന ചിത്രത്തിലെ വിക്കി കൗശലിന്റെ പ്രകടനം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
സൂപ്പര്‍ താരം ചിരഞ്‍ജീവിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. പതിമൂന്ന് കിലോ ആണ് ചിത്രത്തിനായി വിക്കി കൌശല്‍ ഭാരം കുറച്ചത്. ഉദ്ധം സിംഗിന്റെ യുവാവായിട്ടുള്ള വേഷത്തിലും വിക്കി കൗശല്‍ തന്നെയാണ് ചിത്രത്തില്‍ എത്തുന്നത്. റോണിയും, ഷീല്‍ കുമാറുമാണ് ചിത്രം നിര്‍മിക്കുന്നത്. ഉദ്ധം സിംഗ് എന്ന ചിത്രം ഒക്ടോബര്‍ 16ന് ആണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുക.