പ്രേക്ഷക പങ്കാളിത്തത്തിൽ പുതുമ സൃഷ്ടിച്ചുകൊണ്ട് 'മരണാനുകരണം' നാടകം
- Posted on January 01, 2022
- Localnews
- By Deepa Shaji Pulpally
- 613 Views
എമിൽ മാധവി സംവിധാനംചെയ്ത ഈ നാടകത്തിൽ പ്രേക്ഷകരുടെ എണ്ണം പരിമിതപ്പെടുത്തി അവരെയും നാടകത്തിന്റെ ഭാഗമാക്കുകയാണ് ചെയ്യുന്നത്
![](https://www.enmalayalam.com/image/deepa9-IWlPAjqdqs.jpg)
കോഴിക്കോട് സാമൂതിരി സ്കൂളിൽ ആരംഭിച്ച ആൻ ഇന്റിമേഷൻ ഓഫ് ഡെത്ത് (മരണകാരണം ) എന്ന പുതിയ നാടകം അവതരണത്തിലും, പ്രേക്ഷക പങ്കാളിത്തത്തിലും പുതുമ സൃഷ്ടിക്കുന്നു. കോഴിക്കോട് സാമൂതിരി സ്കൂളിലെ അധ്യാപകനും, നടനും വയനാട് പുൽപ്പള്ളി സ്വദേശിയുമായ ഹരീന്ദ്രനാഥ് എ. എസ് ആണ് നാടകത്തിലെ പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്.
എമിൽ മാധവി സംവിധാനംചെയ്ത ഈ നാടകത്തിൽ പ്രേക്ഷകരുടെ എണ്ണം പരിമിതപ്പെടുത്തി അവരെയും നാടകത്തിന്റെ ഭാഗമാക്കുകയാണ് ചെയ്യുന്നത്. മണി, നിഷ, നിവേദ് പി.എസ്, സായന്ത്, വിസ്മയ, പുണ്യ, അനില, യദു, അതുൽ രാജ്, അശ്വിൻ, വത്സല, പ്രണവ്, ആദിത്യൻ, രാമചന്ദ്രൻ മനിയ എന്നിവരാണ് നാടകത്തിലെ മറ്റ് അഭിനേതാക്കൾ. കോക്കല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ' മാവറി ക്സ് ' ആണ് നാടകം അരങ്ങിലെത്തിച്ചത്. ഡിസംബർ അവസാനം ആരംഭിച്ച നാടകം ജനുവരി 1- ന് വൈകിട്ട് ആറരയ്ക്കും,എട്ടരയ്ക്കു മാണ് അവതരണങ്ങൾ ഉണ്ടാവുക.