സ്റ്റാലിൻ എന്തിനാണ് ഇത്രയും വൈൻ രഹസ്യമായി വെച്ചത്..,?
- Posted on June 03, 2026
- News
- By Goutham prakash
- 28 Views
ജോസഫ് സ്റ്റാലിൻ രഹസ്യമാക്കി വച്ചിരുന്ന വൻ വൈൻ ശേഖരം കണ്ടു പിടിച്ചിരിക്കുന്നു
ജോസഫ് സ്റ്റാലിൻ സോവിയറ്റ് യൂണിയന്റെ ദീർഘകാല ഭരണാധികാരിയായിരുന്നു ലോകചരിത്രത്തിലെ ഏറ്റവും ശക്തനും എന്നാൽ വിവാദപരവുമായ നേതാക്കളിൽ ഒരാളാണ് അദ്ദേഹം
തന്റെ ഭരണകാലത്ത് സോവിയറ്റ് യൂണിയനെ ഒരു കാർഷിക രാജ്യത്ത് നിന്ന് വൻകിട വ്യവസായ ശക്തിയാക്കി മാറ്റിയെങ്കിലും, കടുത്ത അടിച്ചമർത്തലുകളും വലിയ തോതിലുള്ള രാഷ്ട്രീയ ശുദ്ധീകരണങ്ങളും നടപ്പിലാക്കിയതിന്റെ പേരിൽ അദ്ദേഹം എന്നും ചർച്ച ചെയ്യപ്പെടുന്നു ജോർജ്ജിയൻ വംശജനായിരുന്ന സ്റ്റാലിന് മ.ദ്യപാനത്തോടും പ്രത്യേകിച്ചും തന്റെ നാട്ടിലെ വീഞ്ഞുകളോടും വലിയ താൽപ്പര്യമുണ്ടായിരുന്നു
സ്റ്റാലിൻ എന്തിനാണ് ഇത്രയും വൈൻ രഹസ്യമായി വച്ചിരുന്നതെന്നറിയാമോ ...? വൈൻ പ്രേമിയായ സ്റ്റാലിൻ തന്റെ അധികാരത്തിന്റെ ചിഹ്നമായി ഇതിനെ കണ്ടു. കൂടാതെ, ലോകത്തിലെ ഏറ്റവും മികച്ച വൈൻ ശേഖരം കൈവശം വെക്കുന്നത് തന്റെ ശക്തി പ്രകടമാക്കും എന്നും അദ്ദേഹം വിശ്വസിച്ചു കൂടാതെ വിദേശ അതിഥികൾക്കും ഉന്നത നേതാക്കൾക്കും വിരുന്നൊരുക്കുമ്പോൾ ഇത്രയും അപൂർവ്വമായ മദ്യങ്ങൾ വിളമ്പുന്നത് തന്റെ സ്വാധീനം ഉറപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു
പതിറ്റാണ്ടുകളായി ജോർജ്ജിയൻ തലസ്ഥാനമായ തിബിലിസിയിലെ ഒരു സർക്കാർ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അതീവ സുരക്ഷയോടെ, വായു കടക്കാത്ത രീതിയിൽ ഈ മദ്യശേഖരം പൂട്ടിയിട്ടിരിക്കുകയായിരുന്നു -സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ഈ ശേഖരത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവന്നില്ലെങ്കിലും, അടുത്തിടെ നടന്ന പരിശോധനയിലാണ് ഈ നിധി കണ്ടെത്തിയത് കാലങ്ങൾ കടന്നിട്ടും അത് കേടുകൂടാതെ ഇരുന്നത് അവിടുത്തെ പ്രത്യേക താപനിലയും സുരക്ഷാ ക്രമീകരണങ്ങളും മൂലമാണ്
ഈ മദ്യശേഖരം എപ്പോൾ ലേലം ചെയ്യും എന്നത് സംബന്ധിച്ച് ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണ് നിലവിൽ ജോർജ്ജിയൻ സർക്കാർ ഇതിന്റെ മൂല്യനിർണ്ണയം നടത്തിക്കൊണ്ടിരിക്കുകയാണ്, അതിനാൽ കൃത്യമായ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് കരുതപ്പെടുന്നു
ലേലത്തിൽ വെക്കുന്ന മദ്യക്കുപ്പികളിൽ വളരെ അപൂർവ്വമായ ഇനങ്ങളുണ്ട് എന്നതിനാൽ തന്നെ ഇതിന് വലിയ ആഗോള ഡിമാൻഡ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
ഈ ലേലം വഴി ലഭിക്കുന്ന തുക ജോർജ്ജിയയിലെ വൈൻ നിർമ്മാണ പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കാനും, പുതിയ തലമുറയ്ക്ക് വൈൻ നിർമ്മാണത്തിലെ ശാസ്ത്രീയ വശങ്ങൾ പഠിപ്പിക്കാനുമായി ഒരു വലിയ വൈൻ എഡ്യൂക്കേഷൻ സ്കൂൾ സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് ഇതിലൂടെ ലോകത്തിലെ ഏറ്റവും പഴയ വൈൻ സംസ്കാരമുള്ള ജോർജ്ജിയയുടെ പേര് വീണ്ടും ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ സാധിക്കുമെന്ന് അവർ വിശ്വസിക്കുന്നു
