തോക്കുകളും വെടിയുണ്ടകളുമായി അഞ്ച് മലയാളികള്‍ കര്‍ണാടക പൊലീസിന്‍റെ പിടിയില്‍.
- Posted on March 16, 2025
- News
- By Goutham prakash
- 133 Views
തോക്കുകളും വെടിയുണ്ടകളുമായി അഞ്ച് ക്രിമിനലുകളായ മലയാളികള്‍ കര്‍ണാടക പൊലീസിന്‍റെ പിടിയിലായി.
രണ്ട് ദിവസങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിലാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 12 കിലോ കഞ്ചാവും പൊലീസ് പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ പൊലീസിന്‍റെ പിടിയിലായത്. അറസ്റ്റിലായ അഞ്ചുപേരും കാസര്‍ഗോഡ് ജില്ലക്കാരാണ്.
മംഗല്‍പ്പാടി സ്വദേശി അബ്ദുല്‍ ലത്തീഫ് എന്ന തോക്ക് ലത്തീഫ്, പൈവളിഗെ കുരുടപ്പദവിലെ മന്‍സൂര്‍, മഞ്ചേശ്വരം കടമ്പാര്‍ സ്വദേശികളായ മുഹമ്മദ് അസ്ഗര്‍, മുഹമ്മദ് സാലി, ഭീമനടി കുന്നുംകൈ സ്വദേശി നൗഫല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച മൂന്ന് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൂടുതൽ അന്വേഷണ നടപടികളുമായി കർണ്ണാടക പോലീസ് മുന്നോട്ട് പോകുകയാണ്.
