രാജ്യത്ത് വിലക്കയറ്റം നിയന്ത്രണാതീതമാകുന്നു

കഴിഞ്ഞമാസത്തെ റീട്ടെയില്‍ നാണയപ്പെരുപ്പം 5 മാസത്തെ ഉയരമായ 7.41 ശതമാനത്തിലെത്തി. ജൂലായില്‍ ഇത് 7 ശതമാനമായിരുന്നു.

രാജ്യത്ത് വിലക്കയറ്റം നിയന്ത്രണാതീതമാകുന്നു. റീട്ടെയില്‍ നാണയപ്പെരുപ്പ സൂചികയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.കഴിഞ്ഞമാസത്തെ റീട്ടെയില്‍ നാണയപ്പെരുപ്പം 5 മാസത്തെ ഉയരമായ 7.41 ശതമാനത്തിലെത്തി. ജൂലായില്‍ ഇത് 7 ശതമാനമായിരുന്നു.

കേരളത്തില്‍ 5.73 ശതമാനത്തില്‍ നിന്ന് 6.45 ശതമാനമായി. റീട്ടെയില്‍ നാണയപ്പെരുപ്പം വിലയിരുത്തിയാണ് റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ പരിഷ്‌കരിക്കാറുള്ളത്.

പണപ്പെരുപ്പനിരക്ക് ആറുശതമാനത്തില്‍ താഴെ നിര്‍ത്തുക എന്നതാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കഴിഞ്ഞ പണ വായ്പ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് വീണ്ടും പലിശനിരക്ക് ഉയര്‍ത്തിയിരുന്നു. എന്നാല്‍ പണപ്പെരുപ്പ നിരക്ക് വീണ്ടും ഉയര്‍ന്നതോടെ ഇനിയും പലിശ നിരക്ക് ഉയര്‍ത്തുമോ എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇത് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ ചെലവ് വര്‍ധിപ്പിച്ചേക്കും.


Author
Citizen Journalist

Goutham prakash

No description...

You May Also Like