ചായമക്കാനി വയനാട് ചായ കുടിച്ച് നേടിയത് ഒന്നരക്കോടി.
- Posted on February 18, 2026
- News
- By Goutham prakash
- 66 Views
ഡിസബിലിറ്റി സമൂഹത്തിൻ്റെ പുനരധിവാസ ശ്രമങ്ങൾക്ക് സാമ്പത്തിക പിന്തുണ തേടി വയനാട് സഹാറ ഭാരത് ഫൗണ്ടേഷൻ സംഘടിപ്പിച്ച ചായമക്കാനി വൻ വിജയമായി.
കാലത്ത് ഒൻപത് മണി മുതൽ രാത്രി ഒൻപത് മണി വരെ കേരളത്തിൻ്റെ പല ഭാഗത്ത് നിന്നുമുള്ള ആളുകൾ വയനാട് പിണങ്ങോട് ജമാൽ സാഹിബ് നഗറിലേക്ക് ഒഴുകിയെത്തി ,
പന്ത്രണ്ട് ഏക്കറിലധികം വരുന്ന സഹാറാ ക്യാമ്പസിൽ പലയിടത്തായി ഒരുക്കിയ വൈവിധ്യമാർന്ന ചായമക്കാനികളിൽ ചായ കുടിച്ചും ശേഷിയിൽ ഭിന്നരായ കലാകാരൻമാരുടെ കലാപരിപാടികളിൽ പങ്കെടുത്തും സമൂഹത്തിൻ്റെ നാനാതുറകകളിലുള്ള ആളുകൾ ഡിസബിലിറ്റി സമൂഹത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.
കഴിഞ്ഞ മൂന്നാഴ്ചയായി നീണ്ട ചായമക്കാനി 2026 ൻ്റെ പ്രവർത്തനങ്ങളിൽ പതിനൊന്നായിരത്തിലധികം ആളുകളാണ് നാടിൻ്റെ നാനാഭാഗങ്ങളിൽ ഡിസബിലിറ്റി ബോധവൽക്കരണപ്രവർത്തനങ്ങളിലും സാമ്പത്തിക സമാഹരണ യജഞത്തിലും പങ്കാളികളായത് .
അതിനു പുറമെയാണ്
ചായ മക്കാനി സമാപന ദിവസമായ പതിനഞ്ചാം തിയ്യതി പന്ത്രണ്ടായിരത്തോളം പേർ ചായ കുടിക്കാനും സഹാറ സന്ദർശിക്കാനും എത്തിച്ചേർന്നത്
രാജ്യത്തെ രണ്ടര കോടിയോളം വരുന്ന ഡിസബിലിറ്റി സമൂഹത്തിന് വേണ്ടി നിലകൊള്ളാൻ പൊതു സമൂഹത്തെ സജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്ക് വഹിക്കുന്ന സഹാറാ ഭാരത് ഫൗണ്ടേഷൻ ഇന്ത്യയിലെ ആദ്യത്തെ ഡിസബിലിറ്റി യൂണിവേഴ്സിറ്റിയായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ ലഭിച്ച ഈ ജനപിന്തുണ ഡിസബിലിറ്റി സമൂഹത്തിനും പൊതു ഇതുമായി ബന്ധപ്പെട്ട പ്രവർത്തകർക്കും
വലിയ തരത്തിലുള്ള ഊർജ്ജം പകർന്നു .
രണ്ട് ഘട്ടങ്ങളായാണ് സമഗ്ര ഭിന്ന ശേഷി പുനരധിവാസം ലക്ഷ്യമിടുന്ന സഹാറയുടെ പ്രപർത്തനങ്ങൾ നടക്കുക.
ഒന്നാം ഘട്ടത്തിൽ പ്രസവ സമയം മുതൽ വാർധക്യം വരെയുള്ള എഴുന്നൂറോളം പേർക്കുള്ള ആധുനിക തെറാപ്പി സംവിധാനങ്ങളും തൊഴിൽ പഠനശാലകളും താമസ പരിചരണ കേന്ദ്രങ്ങളുമാണ് ഉണ്ടാവുക.
പതിനെട്ട് കഴിഞ്ഞ ശാരീരിക മാനസിക പ്രയാസമനുഭവിക്കുന്ന നൂറ്റിനാൽപത്തി എട്ട് പേർക്ക് ഇതിനോടകം അഡ്മിഷൻ നൽകിക്കഴിഞ്ഞു.
രണ്ടാം ഘട്ടത്തിൽ യൂണി വേഴ്സിറ്റി സംബന്ധിയായ കെട്ടിടങ്ങൾ ഉൾപ്പെടെ നിലവിൽ വരുമെന്നും
ഇതിൻ്റെ പ്രവർത്തനങ്ങൾ മെയ് മാസത്തോടെ ആരംഭിക്കും
