കാട്ടുകോഴി
- Posted on October 13, 2021
- Timepass
- By Deepa Shaji Pulpally
- 864 Views
ചില ഫാമുകളിലും, വീടുകളിലും കാട്ടുകോഴികളെ ധാരാളമായി വളർത്തി പോരുന്നു
ലോകത്തിലാദ്യമായി കിഴക്കൻ, തെക്ക് രാജ്യങ്ങളിൽ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കാട്ട് കോഴികളെ കണ്ടിരുന്നത്. എന്നാൽ ഇന്ന് എല്ലാ വനങ്ങളിലും കാട്ടുകോഴികൾ ധാരാളമായി കാണുന്നു. അവ കാട്ടിൽ തന്നെ മുട്ടയിടുകയും, അടയിരുന്നു കുഞ്ഞുങ്ങളെ വിരിയിക്കുകയും ചെയ്യുന്നു.
ഇന്ന് ലോകത്തിൽ കാണുന്ന എല്ലാ ഇനം കോഴികളുടെയും പൂർവികരാണ് കാട്ടുകോഴികൾ.ചില ഫാമുകളിലും, വീടുകളിലും കാട്ടുകോഴികളെ ധാരാളമായി വളർത്തി പോരുന്നു. മുട്ടക്കും, ഇറച്ചിക്കും ഏറെ ഔഷധഗുണമുള്ള കാട്ടുകോഴിയുടെ വിശേഷങ്ങളിലേക്ക് പോയി നോക്കാം.