കളളാടി- ആനക്കാംപൊയില്‍ തുരങ്കപാത പുനര്‍വിചിന്തനം വേണം

കല്‍പറ്റ: കളളാടി- ആനക്കാംപൊയില്‍ തുരങ്കപാതയെകുറിച്ച് പുനര്‍വിജിന്തനം നടത്തണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം ആവശ്യപ്പെട്ടു. പാവങ്ങളെ കുതുതികൊടുക്കുന്ന വികസനം വികസനമല്ല. സ്ഥായിയായ വികസനമാണ് ആവശ്യം. ഭൂമി സര്‍വ്വംസഹയല്ല. ഭൂമിയുടെ ക്ഷമക്കും പരിതിയുണ്ട്. പശ്ചിമഘട്ടത്തിന്റെ ദുര്‍ബല പ്രദേശങ്ങില്‍ നടക്കുന്ന എല്ലാ അനധികൃത പ്രവൃത്തികള്‍ക്കെതിരെയും നടപടിയെടുക്കും.   എല്ലാ ദുരിതബാധിതരേയും സര്‍ക്കാര്‍ ചേര്‍ത്ത് പിടിക്കും. പുനരധിവാസം പൂര്‍ണമായി നടപ്പാക്കാന്‍ സര്‍ക്കാറിന് സാധിക്കും. ഇതിന് സിപിഐ എല്ലാ വിധ പിന്‍തുണയും നല്‍കും. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമാണ് മുണ്ടക്കൈയില്‍ സംഭവിച്ചിരിക്കുന്നത്. രക്ഷാ പ്രവര്‍ത്തനത്തില്‍ ഒന്നിച്ച നിന്നകേരളത്തില്‍ നിന്ന് കണ്ടതാണ് യഥാര്‍ത്ഥ കേരളാ സ്റ്റോറി. പ്രധാന മന്ത്രിയുടെ സഹായ പ്രഖ്യാപനത്തിനായി കേരളം പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും കല്‍പറ്റയില്‍ പത്ര സമ്മേളനത്തില്‍  അദ്ദേഹം പറഞ്ഞു. സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ. പി സന്തോഷ്കുമാര്‍ എം പി, സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ മൂര്‍ത്തി, ജില്ലാ സെക്രട്ടറി ഇ ജെ ബാബു എന്നിവര്‍ പങ്കെടുത്തു.





Author

Varsha Giri

No description...

You May Also Like