സ്വർണത്തിനൊപ്പം കുതിച്ച് ചെമ്പിന്റെ വിലയും.
- Posted on March 24, 2025
- News
- By Goutham prakash
- 103 Views
സ്വര്‍ണവും വെള്ളിയും മാത്രമല്ല, തീരുവ യുദ്ധത്തിനിടെ മറ്റൊരു ലോഹമായ ചെമ്പിന്റെ വിലയിലും വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ആഗോള വിപണിയില്‍ ചെമ്പ് വില ടണ്ണിന് 10,000 ഡോളര്‍ അഥവാ 8.63 ലക്ഷം രൂപയായി. ലണ്ടന്‍ മെറ്റല്‍ എക്സ്ചേഞ്ചിലെ ചെമ്പ് വില ടണ്ണിന് 0.6% ഉയര്‍ന്ന് 10,046.50 ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. സ്റ്റീലിനും അലുമിനിയത്തിനും 25% ഇറക്കുമതി തീരുവ ചുമത്തിയ ട്രംപ് സമാന രീതിയില്‍ ചെമ്പിനും തീരുവ ചുമത്തിയേക്കുമെന്നാണ് ആശങ്ക. 2025 അവസാനത്തോടെ യുഎസ് 25% ഇറക്കുമതി തീരുവ ചുമത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഗോള്‍ഡ്മാന്‍ സാക്ക്സ് ഗ്രൂപ്പും സിറ്റിഗ്രൂപ്പും വ്യക്തമാക്കി. നിലവില്‍ ആഗോള തലത്തില്‍ ചെമ്പ് ലഭ്യത കുറഞ്ഞിട്ടുണ്ട. അതിന് പുറമേയാണ് താരിഫ് ഭീഷണി കൂടി നില നില്‍ക്കുന്നത്.
