ട്രാൻസ്ജെന്റർ യുവതിയുടെ പരാതിയിൽ കേസെടുക്കുന്നില്ല : ഡി.വൈ.എസ്.പി യെ വിളിച്ചുവരുത്താൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ.

തിരുവനന്തപുരംഒറ്റയ്ക്ക് താമസിക്കുന്ന

 ട്രാൻസ്ജെന്റർ യുവതി വീടുവയ്ക്കുന്നതിനായി

 സൂക്ഷിച്ചിരുന്ന കരിങ്കല്ലും 

 ചുടുകട്ടയുംമോഷ്ടിച്ചിട്ടും   പോലീസ് കേസ്

 രജിസ്റ്റർ ചെയ്യുകയോ നിയമാനുസൃതം

 അന്വേഷണം നടത്തുകയോ ചെയ്തില്ലെന്ന

 പരാതിയിൽ  ആറ്റിങ്ങൽ ഡി.വൈ.എസ്.പി യെ

 വിളിച്ചുവരുത്താൻ മനുഷ്യാവകാശ കമ്മീഷൻ

 ചെയർപേഴ്സൺ ജസ്റ്റിസ്

 അലക്സാണ്ടർതോമസ് ഉത്തരവിട്ടു.



ജനുവരി 16 ന് ഡി.വൈ.എസ്.പി കമ്മീഷൻ

 സിറ്റിംഗിൽ നേരിട്ട് ഹാജരായില്ലെങ്കിൽ വാറണ്ട്

 അയക്കുന്നതുൾപ്പെടെയുള്ളനടപടികൾ

 സ്വീകരിക്കേണ്ടി വരുമെന്ന് കമ്മീഷൻ

 തിരുവനന്തപുരം റേഞ്ച് .ജിക്കും

 തിരുവനന്തപുരം റൂറൽ എസ്.പി ക്കുംനിർദ്ദേശം

 നൽകിഡി.വൈ.എസ്.പി യുടെ ഹാജർ

 .ജിഉറപ്പാക്കണം.


കിളിമാനൂർ കാനാറ സ്വദേശിയായ

 ട്രാൻസ്ജെന്റർ ഇന്ദിരയുടെ പരാതിയിൽ

 അന്വേഷണം നടത്താനും പരാതിക്കാരിയുടെ

 മൊഴിരേഖപ്പെടുത്താനും ഇക്കഴിഞ്ഞ

 സെപ്റ്റംബർ 30 ന് ആറ്റിങ്ങൽ

 ഡി.വൈ.എസ്.പി ക്ക് കമ്മീഷൻ നിർദ്ദേശം

 നൽകിയിരുന്നുഎന്നാൽ റിപ്പോർട്ട്

 നൽകുകയോ മൊഴി രേഖപ്പെടുത്തുകയോ

 ചെയ്തില്ലഭിന്നലിംഗക്കാർ മനുഷ്യരാണെന്നും

 ഭരണഘടനയുടെആർട്ടിക്കിൾ 21 

 അനുശാസിക്കുന്ന അന്തസോടെ

 ജീവിക്കാനുള്ള മൗലികാവകാശം

 അവർക്കുണ്ടെന്നും

 പോലീസ്മനസ്സിലാക്കണമെന്ന് ജസ്റ്റിസ്

 അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.

 അവരോട് മനുഷ്യത്വപരമായ

 സമീപനംസ്വീകരിക്കണംമറ്റൊരാൾക്ക്

 ലഭിക്കുന്ന എല്ലാ അവകാശങ്ങളും അവർക്കും

 ലഭ്യമാക്കണമെന്ന് ഉത്തരവിൽ പറയുന്നു.

 അയൽവാസിയായ അപ്പുണ്ണി എന്ന് വിളിക്കുന്ന

 അനിൽകുമാറിനെതിരെയാണ് പരാതി.


Author
Citizen Journalist

Goutham prakash

No description...

You May Also Like