പാതി വില തട്ടിപ്പ് ആനന്ദകുമാർ റിമാന്റിലായി.
- Posted on March 13, 2025
- News
- By Goutham prakash
- 121 Views
 
                                                    പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായി ഗ്രാം ഗ്ളോബൽ ട്രസ്റ്റ് ചെയർമാൻ കെ.എൻ
ആനന്ദ് കുമാറിനെ റിമാൻഡ് ചെയ്തു.
ഈ മാസം 26 വരെയാണ് റിമാൻഡ് ചെയ്തത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ആനന്ദകുമാറിനെ വീഡിയോ കോൺഫൻസിലൂടെയാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഇന്നലെയാണ് ക്രൈം ബ്രാഞ്ച് ആനന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്. ശരീരികാസ്വാസ്ഥ്യത്തെ തുടർന്നാണ് ആനന്ദ് കുമാറിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

 
                                                                     
                                