പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ് പ്രസിഡന്റും സംയുക്തമായി അന്താരാഷ്ട്ര തെർമോ ന്യൂക്ലിയർ പരീക്ഷണ റിയാക്ടർ സന്ദർശിച്ചു.
- Posted on February 13, 2025
- News
- By Goutham prakash
- 184 Views
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഇന്ന് രാവിലെ കാഡറാഷെയിലുള്ള അന്താരാഷ്ട്ര തെർമോ ന്യൂക്ലിയർ പരീക്ഷണ റിയാക്ടർ (ഐ ടി.ഇ.ആർ )സന്ദർശിച്ചു.
ഐ ടി ഇ ആർ ഡയറക്ടർ ജനറൽ നേതാക്കളെ സ്വാഗതം ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച ഫ്യൂഷൻ ഊർജ്ജ പദ്ധതികളിലൊന്നായ ഐ.ടി.ഇ.ആറിലേക്ക് ഒരു രാഷ്ട്രത്തലവനോ ഗവൺമെന്റ് തലവനോ നടത്തുന്ന ആദ്യ സന്ദർശനമാണിത്.
കത്തുന്ന പ്ലാസ്മ സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിലൂടെ ആത്യന്തികമായി 500മെഗാവാട്ട് ഫ്യൂഷൻ ഊർജ്ജം ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ടോകമാക്കിന്റെ അസംബ്ലി ഉൾപ്പെടെയുള്ള ഐ.ടി.ഇ.ആറിന്റെ പുരോഗതിയെ നേതാക്കൾ അഭിനന്ദിച്ചു. പദ്ധതിയിൽ പ്രവർത്തിക്കുന്ന ഐടിഇആർ എഞ്ചിനീയർമാരുടെയും ശാസ്ത്രജ്ഞരുടെയും സമർപ്പണത്തെയും നേതാക്കൾ അഭിനന്ദിച്ചു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പദ്ധതിക്ക് സംഭാവന നൽകുന്ന ഏഴ് ഐ.ടി.ഇ.ആർ അംഗങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. ഏകദേശം 200 ഇന്ത്യൻ ശാസ്ത്രജ്ഞരും അസോസിയേറ്റുകളും, എൽ ആൻഡ് ടി, ഇനോക്സ് ഇന്ത്യ, ടിസിഎസ്, ടിസിഇ, എച്ച്സിഎൽ ടെക്നോളജീസ് തുടങ്ങിയ പ്രമുഖ വ്യവസായ കമ്പനികളും ഐ.ടി.ഇ.ആർ പദ്ധതിയിൽ ഏർപ്പെട്ടിരിക്കുന്നു.
സി.ഡി. സുനീഷ്.
