പാർലമെന്റ് സമ്മേളനം; എംപിമാരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

രാജ്യത്തെ നയിക്കാൻ എല്ലാവരുടെയും പിന്തുണ വേണമെന്നും നരേന്ദ്രമോദി പാർലമെൻറിൽ പറഞ്ഞു

പാർലമെൻറ് സമ്മേളനത്തിലേക്ക് എംപിമാരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ നയിക്കാൻ എല്ലാവരുടെയും പിന്തുണ വേണമെന്നും നരേന്ദ്രമോദി പാർലമെൻറിൽ പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിൻറെ ചരിത്ര ദിനമാണ് ഇതെന്നും എല്ലാവരുടെയും പിന്തുണ ഉറപ്പാക്കാൻ ശ്രമമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങൾക്കായി ആത്മാർഥമായി പ്രവർത്തിക്കുമെന്നും ഈ യാത്രയിൽ എല്ലാവരേയും ഒരുമിച്ച് നയിക്കുമെന്നും മോദി പറഞ്ഞു. പ്രതിപക്ഷവും സാധാരണ ജനങ്ങൾക്കായി പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും പാർലമെൻ്റിൻ്റെ മാന്യത പ്രതിപക്ഷം പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞ മോദി, തൻറെ പ്രസംഗത്തിനിടെ അടിയന്തരാവസ്ഥക്കാലത്തെ കുറിച്ചു ഓർമിപ്പിച്ചു. ജൂൺ 25 ജനാധിപത്യത്തിനേറ്റ കളങ്കമാണ്. ഭരണഘടനപോലും അന്ന് വിസ്മരിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഭരണഘടനയുടെ ചെറുപതിപ്പുമായാണ് പ്രതിപക്ഷ എംപിമാർ ഇന്ന് ലോക്സഭയിലേക്ക് എത്തിയത്. ഗാന്ധി പ്രതിമ നേരത്തെ ഉണ്ടായിരുന്ന സ്ഥലത്ത് നിന്ന് മാർച്ചായിട്ടാണ് കോൺഗ്രസ് എംപിമാർ പാർലമെൻറിലേക്ക് വന്നത്. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കിടെ പ്രതിപക്ഷം ഭരണഘടന ഉയർത്തി.


                                                                                                                                                                     സ്വന്തംലേഖിക

Author
Journalist

Arpana S Prasad

No description...

You May Also Like