കേരളത്തിലെ മിൽമ - ആപ്കോസ് സംഘങ്ങളിൽ ഏറ്റവും കൂടുതൽ പാൽ സംഭരണശേഷിയുള്ള പ്ലാന്റ് എന്ന ബഹുമതി - പുൽപ്പള്ളിക്ക്‌ .

ക്ഷീരോൽപാധന  കാർഷിക രംഗത്ത്കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് 2021- കാലഘട്ടത്തിൽ മിൽമ - ആപ്കോ വമ്പിച്ച മികവ് തന്നെയാണ് തെളിയിച്ചിരിക്കുന്നത്. 

കേരളത്തിലെ മിൽമ - ആപ്കോസ് സംഘങ്ങളിൽ ഏറ്റവും കൂടുതൽ പാൽ സംഭരണശേഷിയുള്ള സംഘം എന്ന ബഹുമതി നേടിയിരിക്കുകയാണ്  വയനാട് ജില്ലയിലെ പുൽപ്പള്ളി പ്രദേശത്തെ മിൽമ ആപ്കോസ്പ്ലാന്റ്. ക്ഷീരോൽപാധന  കാർഷിക രംഗത്ത്കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് 2021- കാലഘട്ടത്തിൽ മിൽമ - ആപ്കോ വമ്പിച്ച മികവ് തന്നെയാണ് തെളിയിച്ചിരിക്കുന്നത്. 1971 - പ്രവർത്തനം തുടങ്ങി ആദ്യദിവസം 39.8 - ലിറ്റർ എരുമപ്പാലും,  1.9 - ലിറ്റർ പശുവിൻ പാലും ഉൾപ്പടെ  41.5 ലിറ്റർ പാലാണ്  സംഭരിച്ചത്.പിന്നീടത്  7000 - ലിറ്റർ മുതൽ 8000 -  ലിറ്റർ വരെ വർദ്ധിപ്പിക്കുകയും ചയ്തു. 2006 ഒക്ടോബർ 15 - ന് ചില്ലിംഗ് പ്ലാൻ പ്രവർത്തനം ആരംഭിച്ചപ്പോൾ ഒരു ദിവസം 20,000  - ലിറ്റർ പാൽ സംഭരണം ഉണ്ടായിരുന്നു. 2021 - ആയപ്പോഴേക്കും ഈ പ്ലാന്റിൽ  35, 000 - ലിറ്റർ വരെ പാൽ സംഭരിക്കുന്നുണ്ട് .

ആരംഭഘട്ടത്തിൽ  7 - ജീവനക്കാരുമായി ക്ഷീര വ്യവസായ സംഘമായിരുന്നു ഈ പ്ലാന്റ് നടത്തി പോന്നത്. എന്നാൽ ഇപ്പോൾ 50 -  ന് മുകളിൽ ജീവനക്കാരും, 60 - ഓളം  പാൽ സംഭരണ കേന്ദ്രങ്ങളും,  35 -  ഓളം കാലിത്തീറ്റ ഡിപ്പോകളും ഇതിനു കീഴിൽ  പ്രവർത്തിച്ചുവരുന്നു.  2001 - ൽ ആപ്കോ സംഘവുമായി ചേർന്ന് കൂടുതൽ പ്രവർത്തനം നടത്തി വരുന്ന പ്ലാന്റ് അതാത് ദിവസം പാൽ സംഭരിക്കുന്നത് വഴി കർഷകർക്ക് കൃത്യമായ പാൽ വില നൽകാൻ സാധിക്കുകയും ചെയ്യുന്നു . ഫുൾ കമ്പ്യൂട്ടറൈസ്ഡ് ആയി മാറിയ  പ്ലാന്റിൽ . ഒരുമാസം 2-  കോടി രൂപയോളം പാൽ വിലയായി കർഷകർക്ക് നൽകി പോരുന്നതിനോടൊപ്പം  പ്രതിവർഷം അമ്പത് ലക്ഷത്തോളം രൂപ  കർഷകർക്ക് ബോണസ് ആയും നൽക്കുന്നു . ക്ഷീരകർഷകരുടെ ഉന്നമനം ലക്ഷ്യമാക്കികൊണ്ട് ക്ഷീര വികസന വകുപ്പുമായി സഹകരിച്ചു തൊഴുത്തുകൾ ആധുനിക വൽക്കരിക്കുന്നതിനും  കറവ യന്ത്രം വാങ്ങുന്നതിനും പ്ലാന്റും മുൻകൈ എടുക്കുന്നു . കർഷകരുടെയും, ജീവനക്കാരുടെയും,  ബോർഡിനെയും സഹകരണത്തോടുകൂടി പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 3 - ലക്ഷത്തോളം രൂപയും,   കോവിഡ് പ്രതിസന്ധിയിൽ 11/2 -  ലക്ഷം രൂപയും നൽകാൻ ഈ പ്ലാന്റിന് സാധിക്കുകയുണ്ടായി. പ്ലാന്റ് പ്രസിഡന്റ് : ശ്രീമാൻ ബൈജു നമ്പിക്കൊല്ലിയും,  സെക്രട്ടറി:  ശ്രീമതി.  ലതികയുടെയും നേതൃത്വത്തിൽ വൈക്കോൽ സംഭരണ യൂണിറ്റ്, പച്ചപുൽ കൃഷി, വെറ്റിനറി മെഡിക്കൽ ഷോപ്പ്, ബ്രഹ്മഗിരി ഔട്ട്ലെറ്റ്, മിൽക്ക് ബൂത്ത് എന്നിവയും കൂടാതെ പുതുതായി പാലുല്പാദന പാക്കിങ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. പുൽപ്പള്ളിയിലെ ക്ഷീരകർഷകരുടെയും, മിൽമ പ്ലാന്റ് ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനത്തിൻ്റെയും ആത്മാർപ്പണ ത്തിന്റെയും ഫലമായി കേരളത്തിലെ തന്നെ ആപ്കോ സംഘങ്ങളിൽ ഏറ്റവും മികച്ച സംഘമായിമാറിയിരിക്കുകയാണ്  ഈ പ്ലാന്റ്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനടുത്തെത്തി - ഇന്ത്യ

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like