'മ്യൂസിയം ഓഫ് ലവ്'; നാടക വേദികളിൽ വീണ്ടും അരങ്ങുണരുന്നു

കോഴിക്കോടിന്റെ സ്വന്തം നാടക പ്രവർത്തകനായ എ ശാന്തകുമാർ സ്മരണയ്ക്കായാണ് ശാന്തനോർമ്മ നാടകോത്സവം സംഘടിപ്പിച്ചത്

കോവിഡ് പശ്ചാതലത്തിൽ  അടച്ചു പൂട്ടപ്പെട്ട നാടക വേദികളിൽ വീണ്ടും അരങ്ങുണരുന്നു. തീയേറ്റർ കൾച്ചറിന്റെ നേതൃത്വത്തിൽ നാടകവേദികളെ സജീവമാക്കാൻ കോഴിക്കോടിന്റെ സ്വന്തം നാടക പ്രവർത്തകനായ എ ശാന്തകുമാർ സ്മരണയ്ക്കായി ശാന്തനോർമ്മ മഹോത്സവം സംഘടിപ്പിച്ചു. കോഴിക്കോട് ടൗൺഹാളിൽ നടന്ന നാടകോത്സവത്തിൽ ആദ്യം അരങ്ങിലെത്തിയത് 'മ്യൂസിയം ഓഫ് ലവ്' എന്ന പ്രണയ നാടകമാണ്.

സിവിക് ചന്ദ്രൻ വയനാട്, നാരായണൻ കൽപ്പറ്റ, വി.ഡി ജയദേവൻ എന്നിവരുടെ മൂന്നു പ്രണയകഥകൾ അടങ്ങുന്ന 'മ്യൂസിക് ഓഫ് ലവ്' ന്റെ ദീപവിതാനം നവീൻ രാജും ആർട്ട് നിതീഷ് പൂക്കോട്ടുമാണ് നിർവഹിച്ചിരിക്കുന്നത്. വ്യത്യസ്തമായ മൂന്ന് പ്രണയ കവിതകളെ അവതരിപ്പിക്കുന്ന നാടകത്തിന്റെ പ്രൊഡക്ഷൻ സാബു കുന്നത്താണ്.


നാടകത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പ്രിയ ശ്രീജിത്ത്, ഹരീന്ദ്രനാഥ് എ.സ്, അപർണ്ണ ശിവകാശി , ഗാർഗി ഗംഗൻ, ആൻവിത വി ബിൻ, അഭയ് ബൈജു, അനിത കുമാരി, ഷാജി പോലൂർ, അതുൽ അജയ്, അർണവ് ശ്യാം എന്നിവരാണ്. സ്റ്റേജ് മാനേജർ മേരിക്കുന്ന്, കവിതാ അവതരണം എമിൽ മാധവിയുമാണ്.

മുളങ്കാടുകൾ പൊഴിക്കുന്ന സംഗീതധാര

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like