ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് മൂന്ന് ലക്ഷം രൂപ വായ്പ – കേരള ബാങ്കും കേരള ഓട്ടോ മൊബൈൽ ലിമിറ്റഡും ധാരണ പത്രം ഒപ്പു വച്ചു. **


          കേരള ബാങ്ക് പുതിയതായി ആവിഷ്കരിച്ച ഇലക്ട്രിക് ത്രീവീലർ വായ്പയുടെ ഗുണഫലം സാധാരണക്കാരിലേയ്ക്ക് എത്തിക്കുന്നതിനായി വ്യവസായ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ മുചക്ര വാഹന നിർമ്മാതാക്കളും വിതരണക്കാരുമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡുമായി ധാരണപത്രം ഒപ്പിട്ടു.  ഇരു സ്ഥാപനങ്ങളിലെയും ഭരണസമിതി തീരുമാന പ്രകാരം KAL നിർമ്മിക്കുന്ന ഇലക്ട്രിക് ഓട്ടോറിക്ഷ, ഇലക്ട്രിക് കാർട്ട് എന്നിവ വാങ്ങുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കണ്ടെത്തുന്ന അർഹതപ്പെട്ട ഗുണഭോക്താക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് കേരള ബാങ്ക് വഴി വായ്പ ലഭ്യമാക്കാൻ ധാരണയായി.  ഇന്നു നടന്ന കേരള ബാങ്ക് ഭരണസമിതി യോഗത്തിൽ ബാങ്ക് പ്രസിഡന്റ്  ഗോപി കോട്ടമുറിക്കൽ, KAL ചെയർമാൻ  പുല്ലുവിള സ്റ്റാൻലി എന്നിവർ ധാരണാപത്രം കൈമാറി.


          18 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും വായ്പ ലഭ്യമാണ്.  5 വർഷ കാലാവധിയിൽ പരമാവധി 3 ലക്ഷം രൂപയാണ് വായ്പ അനുവദിക്കുന്നത്.


          കേരള ബാങ്ക് വൈസ് ചെയർമാൻ  എം.കെ. കണ്ണൻ, ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ  വി. രവീന്ദ്രൻ, ബോർഡ് അംഗങ്ങൾ, ബാങ്ക് എക്സിക്യൂട്ടീവ് ഓഫീസർ  ജോർട്ടി എം. ചാക്കോ, KAL മാനേജിംഗ് ഡയറക്ടർ  രാജീവ്. വി.എസ്., കേരള ബാങ്ക് ചീഫ് ജനറൽ മാനേജർമാരായ റോയ് എബ്രഹാം,  എ.ആർ. രാജേഷ്, എ. അനിൽ കുമാർ, ജനറൽ മാനേജർ ക്രെഡിറ്റ് ശ്രീമതി അനിത എബ്രഹാം, KAL ഫിനാൻസ് മാനേജർ,  നിസാറുദ്ദീൻ, മാർക്കറ്റിംഗ് മാനേജർ  അനൂപ്, പ്രൊഡക്ഷൻ മാനേജർ  അജിത് കുമാർ എന്നിവർ പങ്കെടുത്തു.

Author
Citizen Journalist

Goutham prakash

No description...

You May Also Like