കെ.പി.സി.സി പുനഃസംഘടനയ്ക്ക് ഏഴംഗ ഉപസമിതി രൂപീകരിച്ചു

തിരുവനന്തപുരം: ഡിസിസി, ബ്ലോക്ക് പുനഃസംഘടന പ്രവര്‍ത്തനങ്ങള്‍ പൂർത്തീകരിക്കാനായി ഏഴംഗ ഉപസമിതിക്ക്   കെ.പി.സി.സി. പ്രസിഡന്‍റ്  കെ.സുധാകരൻ എംപി രൂപം നല്‍കിയതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണണ്‍ അറിയിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി . അഡ്വ ടി സിദ്ധിക്ക് എം.എൽ.എ, കെ സി ജോസഫ് മുൻ എം.എൽ.എ, എ.പി.അനിൽ കുമാർ എം.എൽ.എ ,ജോസഫ് വാഴക്കൻ  മുൻ എം.എൽ.എ,അഡ്വ കെ.ജയന്ത് , അഡ്വ .എം.ലിജു എന്നിവരാണ് ഉപസമിതി അംഗങ്ങൾ .

ജില്ലകളിൽ നിന്ന് പുനസംഘടനാ സമിതി കെപിസിസിക്ക് കൈമാറിയ ഡിസിസി ഭാരവാഹികളുടെയും, ബ്ലോക്ക്‌ പ്രസിഡന്റ്റുമാരുടെയും  ലിസ്റ്റിൽ നിന്നും അന്തിമ  പട്ടിക രൂപീകരിക്കുകയാണ് ഉപസമിതിയുടെ ദൗത്യം. ജില്ലാതല ഉപസമിതികൾ കെപിസിസിക്ക് സമർപ്പിച്ചിട്ടുള്ള പട്ടിക പരിശോധിച്ച്  പത്തു ദിവസത്തിനകം ജില്ലാ ബ്ലോക്ക് തല പുനഃസംഘടന പട്ടിക കെപിസിസിക്കു കൈമാറുവാൻ ഉപസമിതിക്ക് കെപിസിസി പ്രസിഡന്‍റ് നിർദ്ദേശം  നൽകി. ഇതോടെ കെ.പി.സി.സി പുനഃസംഘടന അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാവിഭാഗങ്ങളെയും പരിഗണിച്ചും എല്ലാവരുമായും ചര്‍ച്ച നടത്തിയും പരാതിരഹിതവുമായിട്ടാണ് പുനംഃസംഘടന പ്രക്രിയയുമായി  കെപിസിസി മുന്നോട്ട് പോയതെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.


സ്വന്തം ലേഖകൻ

Author
Citizen Journalist

Goutham prakash

No description...

You May Also Like