ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അപകടം; ആറുപേരെ കാണാതായി.

പ്രത്യേക ലേഖകൻ.



ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റർ അപകടം. ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. ഹെലികോപ്റ്ററില്‍ ആറുപേരാണ് ഉണ്ടായിരുന്നത്.


ദെഹ്റാദൂണില്‍നിന്ന് തീർഥാടനകേന്ദ്രമായ കേദർനാഥിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.


ഗൗരികുണ്ഡില്‍വെച്ച്‌ ഹെലികോപ്റ്റർ കാണാതായെന്നായിരുന്നു എഎൻഐ ഉള്‍പ്പെടെയുള്ള വാർത്താ ഏജൻസികള്‍ ആദ്യം പുറത്തുവിട്ട റിപ്പോർട്ട്. ഇതിനുപിന്നാലെ കാണാതായ ഹെലികോപ്റ്റർ തകർന്നുവീണതായി ഉത്തരാഖണ്ഡ് എഡിജിപി ഡോ. വി. മുരുകേഷൻ വാർത്താ ഏജൻസികളോട് സ്ഥിരീകരിച്ചു. സംഭവത്തിന്റെ കൂടുതല്‍വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Author
Citizen Journalist

Goutham prakash

No description...

You May Also Like