പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി എഡിറ്റ് ചെയ്ത " കുരുന്നെഴുത്തുകൾ" പ്രകാശനം ചെയ്തു

പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി എഡിറ്റ് ചെയ്ത "കുരുന്നെഴുത്തുകൾ" തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. 2025 - 26 വർഷത്തെ സ്കൂൾ പാഠപുസ്തക വിതരണം സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ കോട്ടൺഹിൽ സ്കൂളിലാണ് പുസ്തക പ്രകാശനം നടന്നത്.


ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളുടെ തിരഞ്ഞെടുത്ത ഡയറിക്കുറിപ്പുകൾ ആണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പുസ്തകരൂപത്തിൽ ആക്കിയത്. പുസ്തകത്തിൽ ഉൾപ്പെട്ട ഡയറിക്കുറിപ്പുകൾ എഴുതിയ കുട്ടികളെ പ്രതിനിധീകരിച്ച് തോട്ടക്കാട് GLPS ലെ വിദ്യാർത്ഥി മിഥുൻ,നെയ്യാറ്റിൻകര ഗവ.ജെ ബി എസിലെ സിദ്ധാർഥ്,അഞ്ചൽ GLPS- ലെ അദിതി,പത്തനംതിട്ട തെളളിയൂർ SBN LPS - ലെ ലിയോ ലിജു,പൊൻകുന്നം CMSLPS - ലെ ആഷേർ.കെ ഷൈജു എന്നീ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ പൊതുവിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങി.


ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളുടെ രചനകൾ കൂടാതെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രതികരണങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നാം ക്ലാസിൽ നടക്കുന്ന ഭാഷാ പഠന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്. വിദ്യാകിരണം മിഷൻ ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.


ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ, അഡ്വക്കേറ്റ് ആന്റണി രാജു എംഎൽഎ, നവകേരളം കർമ്മ പദ്ധതി കോർഡിനേറ്റർ ടി എൻ സീമ, പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ എ എസ്, എസ് സി ഇ ആർ ടി ഡയറക്ടർ ആർ കെ ജയപ്രകാശ്, എസ് എസ് കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോക്ടർ എ ആർ സുപ്രിയ, എസ് ഐ ഇ ടി ഡയറക്ടർ ബി അബുരാജ്, സ്കോൾ കേരള എക്സിക്യൂട്ടീവ് ഡയറക്ടർ ജിനീഷ് കുമാർ തുടങ്ങിയവരും പങ്കെടുത്തു.

Author
Citizen Journalist

Goutham prakash

No description...

You May Also Like