*യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനായി ഡോ. അജയ് കുമാർ ചുമതലയേറ്റു

 *സി.ഡി. സുനീഷ്* 


1985 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഡോ. അജയ് കുമാർ


യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനായി പ്രതിരോധ മന്ത്രാലയം മുൻ സെക്രട്ടറി ഡോ. അജയ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കമ്മീഷനിലെ ഏറ്റവും മുതിർന്ന അംഗമായ ലെഫ്റ്റനന്റ് ജനറൽ രാജ് ശുക്ല (റിട്ട.) സത്യവാചകം ചൊല്ലിക്കൊടുത്തു.


 




കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക്. നേടിയ ഡോ. അജയ് കുമാർ, യുഎസ്എയിലെ മിനസോട്ട സർവകലാശാലയിൽ നിന്ന് അപ്ലൈഡ് ഇക്കണോമിക്സിൽ എം.എസ്. ബിരുദവും യുഎസ്എയിലെ മിനസോട്ട സർവകലാശാലയിലെ കാൾസൺ സ്കൂൾ ഓഫ് മാനേജ്മെന്റിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പി.എച്ച്.ഡിയും നേടിയിട്ടുണ്ട്. 2019-ൽ അമിറ്റി സർവകലാശാല അദ്ദേഹത്തിന് ഓണർ ഡോക്ടർ ഓഫ് ഫിലോസഫി ബിരുദവും നൽകി.


കേരള കേഡർ 1985 ബാച്ച്  ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്) ഉദ്യോഗസ്ഥനാണ് ഡോ. അജയ് കുമാർ. മുപ്പത്തിയഞ്ച് വർഷത്തിലേറെ നീണ്ട തന്റെ മഹത്തായ ഔദ്യോഗിക ജീവിതത്തിൽ, കേരള സംസ്ഥാന സർക്കാരിലും കേന്ദ്രത്തിലും അദ്ദേഹം പ്രധാന സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് മാനേജിംഗ് ഡയറക്ടർ; ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവയായിരുന്നു സംസ്ഥാനത്തെ അദ്ദേഹത്തിന്റെ ചില പ്രധാന നിയമനങ്ങൾ. കേന്ദ്രത്തിൽ അദ്ദേഹം ശാസ്ത്ര സാങ്കേതിക വകുപ്പ് ഡയറക്ടർ; ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം ജോയിന്റ് സെക്രട്ടറി; നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ഡയറക്ടർ ജനറൽ; ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അഡീഷണൽ സെക്രട്ടറി; പ്രതിരോധ ഉത്പാദന സെക്രട്ടറി എന്നീ സുപ്രധാന വകുപ്പുകൾ വഹിച്ചു. ഏറ്റവുമൊടുവിൽ, അദ്ദേഹം പ്രതിരോധ മന്ത്രാലയത്തിൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.


"ജീവൻ പ്രമാൺ " (പെൻഷൻകാർക്കുള്ള ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ); myGov, പ്രഗതി (പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസ്); ബയോ-മെട്രിക് അറ്റൻഡൻസ് സിസ്റ്റം; എയിംസിലെ ഒപിഡി രജിസ്ട്രേഷൻ സിസ്റ്റം; ക്ലൗഡ് സേവന ദാതാക്കളെ ഉപയോഗിക്കുന്നതിനുള്ള സർക്കാരിനുള്ള "ക്ലൗഡ് ഫസ്റ്റ്" നയം തുടങ്ങിയ നിരവധി ഇ-ഗവേണൻസ് സംരംഭങ്ങൾ അവതരിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.


 





ഡോ. അജയ് കുമാർ  വിവിധ ദേശീയ, അന്തർദേശീയ ജേണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഒരു എഴുത്തുകാരൻ കൂടിയാണ്. കൂടാതെ, 1994-ൽ നാഷണൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിന്റെ "സിൽവർ എലിഫന്റ്" മെഡലിയൻ; രാജ്യത്തെ ഇലക്ട്രോണിക്സ് വ്യവസായത്തിന്റെ പ്രോത്സാഹനത്തിന് 2012-ലെ "ഇലക്‌ട്രോണിക്‌സ് ലീഡർ ഓഫ് ദി ഇയർ"; 2015-ൽ ഇന്ത്യ ഇലക്ട്രോണിക്സ് & സെമികണ്ടക്ടർ അസോസിയേഷന്റെ "ടെക്‌നോളജി സാരാഭായ് അവാർഡ്"; 2017-ൽ കൺസ്യൂമർ ഇലക്ട്രോണിക്സ് & അപ്ലയൻസസ് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷന്റെ "ചാമ്പ്യൻ ഓഫ് ചേഞ്ച്" തുടങ്ങിയ നിരവധി അവാർഡുകളും  അദ്ദേഹം നേടിയിട്ടുണ്ട്.


 

Author
Citizen Journalist

Goutham prakash

No description...

You May Also Like