മധ്യ പ്രദേശ് നിക്ഷേപക സംഗമത്തിൽ പൊരിഞ്ഞ അടി.
- Posted on February 27, 2025
- News
- By Goutham prakash
- 298 Views
മധ്യപ്രദേശിലെ ഭോപാലില്‍ വെച്ച് നടന്ന ആഗോള നിക്ഷേപക ഉച്ചകോടിക്കിടെ ഭക്ഷണ പാത്രത്തിന് വേണ്ടി പൊരിഞ്ഞ അടി. സമൂഹ മാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോകള്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ഉച്ചഭക്ഷണത്തിനായെത്തിയ പ്രതിനിധികള്‍ ഭക്ഷണ പാത്രങ്ങള്‍ സ്വന്തമാക്കുന്നതിനായി തിക്കും തിരക്കും കൂട്ടുന്നതും ഇതിനിടെ പ്ലേറ്റുകള്‍ താഴെ വീണ് പൊട്ടിത്തെറിക്കുന്നതും വീഡിയോയില്‍ കാണാം. മധ്യപ്രദേശ് നിക്ഷേപ ഉച്ചകോടിയുടെ എട്ടാമത് പതിപ്പിന്റെ രണ്ടാം ദിവസമാണ് അസാധാരണമായ സംഭവങ്ങള്‍ അരങ്ങേറിയത്.
