നീറ്റ് ക്രമക്കേട്: എൻടിഎക്ക് സുപ്രീം കോടതിയുടെ നോട്ടീസ്
- Posted on June 27, 2024
- News
- By Arpana S Prasad
- 227 Views
ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് , നീറ്റ്-യുജി വിവാദത്തിലെ മറ്റ് ഹർജികൾക്കൊപ്പം വിഷയത്തിൻ്റെ വാദം കേൾക്കുന്ന ജൂലൈ എട്ടിനകം പ്രതികരണം തേടി
നീറ്റ് പരീക്ഷാ ക്രമക്കേടിൽ ലേണിംഗ് ആപ്പ് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി വ്യാഴാഴ്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് (NTA) നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് , നീറ്റ്-യുജി വിവാദത്തിലെ മറ്റ് ഹർജികൾക്കൊപ്പം വിഷയത്തിൻ്റെ വാദം കേൾക്കുന്ന ജൂലൈ എട്ടിനകം പ്രതികരണം തേടി.
മെഡിക്കൽ പ്രവേശന പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഒഎംആർ ഷീറ്റ് അനുവദിച്ചതും പലർക്കും ലഭിച്ചില്ലെന്ന് ആരോപിച്ച് ലേണിംഗ് ആപ്പ് നൽകിയ ഹർജിയിൽ പരാമർശമുണ്ട്.
ഒഎംആർ ഷീറ്റ് സംബന്ധിച്ച പരാതികൾ ഉന്നയിക്കാനുള്ള സമയപരിധി സംബന്ധിച്ച് എൻടിഎയുടെ പ്രതികരണവും ബെഞ്ച് ആരാഞ്ഞു.
സ്വന്തം ലേഖിക
