അടി പിടി തടഞ്ഞ പോലീസിനെതിരെ ആക്രമണം യുവാക്കൾ അറസ്റ്റിൽ.
- Posted on June 10, 2025
- News
- By Goutham prakash
- 74 Views

സി.ഡി. സുനീഷ്.
ഇരുവിഭാഗങ്ങളായി ചേർന്ന് അടി നടത്തുകയും ആയത് പിന്തിരിപ്പിക്കാൻ ശ്രമിച്ച പോലീസുകാരുടെ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തി ഇരുമ്പ് പൈപ്പും കരിങ്കല്ലും ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാക്കളെ അറസ്റ്റ് ചെയ്തു.
കരുമം ലക്ഷം വീട് കോളനിയിൽ വിഷ്ണു (35), കിരൺ (31), മിഥുൻ (24), കരുമം
എളങ്കത്തറ വീട്ടിൽ പ്രവീൺ (27), തിരുവല്ലം പുഞ്ചക്കരി തോട്ടിൻകര വീട്ടിൽ രാഹുൽ (21) ,കുളത്തിങ്കര വീട്ടിൽ വിനീത് (23) എന്നിവരെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്. പിടികൂടിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.