ജാലിയൻവാലാബാഗ് കൂട്ടക്കൊല - നൂറ്റി ഒന്നാം വാർഷികം.

ബ്രിഗേഡിയർ ജനറൽ റെജിനാൾഡ്.ഇ.എച്ച്.ഡയർ എന്ന ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനാണ്  ഈ കൂട്ടക്കൊലക്ക് ഉത്തരവ് നൽകിയത്.

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ  കറുത്ത അധ്യായങ്ങളിൽ ഒന്നാണ്  1919 - ഏപ്രിൽ 13 -ന് പഞ്ചാബിൽ നടന്ന ജാലിയൻവാലാബാഗ് കൂട്ടക്കൊല.  ബ്രിഗേഡിയർ ജനറൽ റെജിനാൾഡ്.ഇ.എച്ച്.ഡയർ എന്ന ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനാണ്  ഈ കൂട്ടക്കൊലക്ക് ഉത്തരവ് നൽകിയത്. നിരായുധരായ പതിനായിരത്തിലധികം ആളുകൾക്കിടയിലേക്ക് യാതൊരു പ്രകോപനവുമില്ലാതെ വെടിവെയ്ക്കാൻ ഡയർ തന്റെ പട്ടാളക്കാരോട് ഉത്തരവിടുകയായിരുന്നു. വെടിക്കോപ്പ് തീരുന്നതുവരെ ഏതാണ്ട് 1,650 റൗണ്ട് പട്ടാളക്കാർ വെടിവെച്ചെന്നു കണക്കാക്കപ്പെടുന്നു. കൂട്ടക്കൊലയിൽ രക്തസാക്ഷികളായവരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ ഒരു  കിണറിലേക്ക് തള്ളുകയും ചെയ്തു.


ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സംഭവമായിരുന്നു ജാലിയൻവാലാബാഗിൽ നടന്നതെന്ന്  ബ്രിട്ടീഷ് പ്രധാനമന്ത്രിമാരിൽ ഒരാളായ ഡേവിഡ് കാമറൂൺ തന്റെ ഇന്ത്യാ സന്ദർശനത്തിനിടെ അഭിപ്രായപ്പെട്ടിരുന്നു . ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രങ്ങൾക്ക് ഏറെ കരുത്തു പകർന്ന ഈ സംഭവത്തിന്റെ  സ്മാരകം ഇന്നും പഞ്ചാബിൽ  സംരക്ഷിക്കപ്പെടുന്നുണ്ട് . രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരന്മാർക്ക് പ്രണാമം .

മഹാരാജാവിനെ പ്രണയിച്ച ഭ്രാന്തിയെ അറിയുമോ ?

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like