'കേരളീയം' കേരള പിറവി ദിനം ആഘോഷമാക്കി കേരളം
- Posted on November 01, 2023
- Localnews
- By Dency Dominic
- 148 Views
കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുക
തിരുവനന്തപുരം: കേരള പിറവി ദിനം ആഘോഷമാക്കി കേരളം, തിരുവനന്തപുരത്തു സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം ആഘോഷ പരിപാടികള്‍ക്കു ഇന്ന് ഗംഭീര തുടക്കമാകും.
രാവിലെ പത്തിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. യു.എ.ഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, ചലച്ചിത്ര താരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍, വ്യവസായപ്രമുഖരായ എം.എ യൂസഫലി, രവി പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും. കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുക.കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ആക്കം കൂട്ടാൻ ഉജ്ജ്വലമായ പരിപാടികളാണ് സംസ്ഥാനം ആസൂത്രണം ചെയ്യുന്നത്.