ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി
- Posted on February 10, 2023
- News
- By Goutham Krishna
- 240 Views

തിരുവനന്തപുരം: തിരുവനന്തപുരം കെൽട്രോണിൽ ഒരു വർഷം ദൈർഘ്യമുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ & സേഫ്റ്റി കോഴ്‌സിലേയ്ക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ എന്നിവയാണ് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന. ksg.keltron.in എന്ന വെബ്‌സൈറ്റിൽ അപേക്ഷ ഫോം ലഭ്യമാണെന്ന് കെൽട്രോൺ നോളജ് സെന്റർ മേധാവി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7561866186, 9388338357