ക്ലാസ് മുറിയിൽ ബോഡി ഷെയ്മിങ് വേണ്ട…മന്ത്രി ശിവന്‍കുട്ടി…
- Posted on November 29, 2024
- News
- By Goutham prakash
- 201 Views
തിരുവനന്തപുരം:
അധ്യാപകര്‍ക്ക് നിര്‍ദേശവുമായി വിദ്യാഭ്യാസമന്ത്രി
വി ശിവന്‍കുട്ടി. ക്ലാസ് മുറികളില്‍
ബോഡി ഷെയ്മിങ്
അടക്കം വിദ്യാര്‍ത്ഥികളുടെ ശാരീരികവും
മാനസികവുമായ അവസ്ഥയെ
പ്രതികൂലമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍
അധ്യാപകരില്‍ നിന്നോ സ്‌കൂള്‍
അധികാരികളില്‍ നിന്നോ
ഉണ്ടാകാന്‍ പാടില്ലെന്ന് മന്ത്രി ഫേസ്ബുക്കില്‍
കുറിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക
ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍
ക്ലാസ് മുറികളില്‍ വെച്ച് ഫീസ്
ചോദിക്കാന്‍ പാടില്ല. കഴിവതും ഇത്തരം
കാര്യങ്ങള്‍ രക്ഷിതാക്കളുമായി ആശയവിനിമയം
നടത്തി പരിഹരിക്കേണ്ടതാണെന്നും മന്ത്രി
വ്യക്തമാക്കി
സി.ഡി. സുനീഷ്
