ആശ പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റിന് മുന്നിലെ രാപ്പകല്‍ സമരം തീരുന്നു.
- Posted on October 31, 2025
- News
- By Goutham prakash
- 23 Views
 
                                                    സെക്രട്ടേറിയറ്റിന് മുന്നിലെ ആശാവർക്കർമാരുടെ രാപകൽ സമരം അവസാനിപ്പിക്കുന്നു. ഓണറേറിയം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത് സമരവിജയം എന്ന് സമരസമിതി. ഓണറേറിയം വർധിപ്പിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന വാദം തെറ്റെന്ന് തെളിഞ്ഞു. തുക 21,000 ആക്കണം എന്ന് ആവശ്യപ്പെട്ടുള്ള സമരം ജില്ലാതലങ്ങളിൽ തുടരുമെന്നും സമരസമിതി.

 
                                                                     
                                