ബഹിരകാശത്തുള്ള ശുഭാംശു ശുക്ലയുമായി സംസാരിക്കാൻ

സി.ഡി. സുനീഷ് 


ആറ്റിങ്ങൽ:ബഹിരകാശത്തുള്ള ശുഭാംശു ശുക്ലയുമായി സംസാരിക്കാൻ ആറ്റിങ്ങൽ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ 2 വിദ്യാർത്ഥികൾക്ക് അവസരം.

ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുമായി വെള്ളിയാഴ്ച വൈകിട്ട് ബഹിരാകാശത്തു നിന്നും ഹാം റേഡിയോ വഴിയാണ് കുട്ടികളുമായി  സംവാദം നടത്തുന്നത്.

റിഷിദേവ് എസ്, വിസ്മയ് വി എന്നിവരാണ് ആ കൊച്ചു മിടുക്കന്മാർ.

ആറ്റിങ്ങൽ അവനവഞ്ചേരി ഐശ്വര്യ നഗറിൽ മിഴി 5 എ4യിൽ സന്തോഷിൻ്റേയും സൗമ്യയുടെയും മകനാണ് റിഷിദേവ് എസ്.

ആലംകോട് തൊട്ടിക്കല്ലിൽ എ വി ഭവനിൽ വിനോദ് കുമാറിൻ്റെയും അഖിലയുടെയും മകനാണ് വിസ്മയ് വി. തിരുവനന്തപുരം തുമ്പയിലെ വി.എസ്.എസ്.സിയിൽ വെച്ചാണ് ബഹിരാകാശ നിലയത്തിലുള്ള

ശുഭാംശു ശുക്ലയുമായി സംസാരിക്കുന്നത് . കേരളത്തിലെ വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത 140 പേർക്കാണിതിനവസരം ലഭിച്ചത്.

ചിത്രംറിഷിദേവ് എസ്, വിസ്മയ് വി.

Author
Citizen Journalist

Goutham prakash

No description...

You May Also Like